11
All human beings have three lives : public, private and secret
Gabriel Garcia Marquiz
നിങ്ങളെന്താ ഈ വരച്ചു കൂട്ടുന്നത്......? മീരയുടെ ഡയലോഗ് കേട്ടാണ് എമി തന്റെ പരിപാടി തത്കാലത്തേക്ക് അവസാനിപ്പിച്ചത്.
എമി : രാജാവിന്റെ തലയൊക്കെ മറന്നോ.....?
മീര : ബർണാഡിന്റെ കളി വീണ്ടും തുടങ്ങിയോ...?
മനുഷ്യന്റെ മാറ്റങ്ങൾ പ്രകൃതിയിലും പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. സ്വപ്നങ്ങൾ യാഥാർഥ്യമാകാം! പ്രകൃതി നിയമങ്ങൾക്ക് നമ്മൾ കുറച്ചൊക്കെ വഴങ്ങണ്ടെ.....? " എമിയുടെ സംസാരം റിയാലിറ്റി ഉൾക്കൊള്ളൂന്നതാണു " മീര മറുപടിയായി പറഞ്ഞു.
മീര : ഇന്നലെ ഞാൻ സ്വപ്നം കാണുകയായിരുന്നില്ല, ബാക്ക് ടു ദി പാസ്റ്റ്, അതിനിടയിൽ ചിലത് ആഗ്രഹിച്ചു പോയി, കൊട്ടക്കണക്കിന് ആഗ്രഹിക്കാമല്ലോ.....? വിലയില്ലാത്തതല്ലേ........?
എമി : ആഗ്രഹങ്ങൾ പൂർത്തീകരിക്കാനുള്ളതാണു, നിന്റെ ആഗ്രഹങ്ങളെ പറ്റി എനിക്കറിയില്ല,പക്ഷേ നടക്കും!
മീര : യു നോട്ടി ! ആഗ്രഹങ്ങൾ അറിയില്ല, ബട്ട് ഞാൻ നിനച്ച കാര്യങ്ങൾ നടന്നിരിക്കും....! മുത്തേ ഉം ഉം ഉം ഉം യു ആർ മൈ ഹെഡ്.....
ആശയങ്ങൾകൊണ്ടും ആഗ്രഹങ്ങൾകൊണ്ടും പരസ്പരം യോജിച്ച രണ്ടു പേർ കൂടുതൽ അടുക്കുന്ന ഈ കളിയിൽ അവർ ബഹുദൂരം മുന്നേറുന്നു. എല്ലാ ആഗ്രഹങ്ങളും നിവർത്തിയായി എന്ന ധാരണയിൽ രണ്ട് പേർ കളിയിൽ നിന്നും ഔട്ട് ആകുന്നു. കളിയുടെ ഗതിവിഗതികളെ കുറിച്ചാണ് എമി ഇത്രയും സംസാരിച്ചത്.
മീര : നിങ്ങൾക്ക് തോന്നുന്നുണ്ടോ ഇതും ഒരു കളിയെന്ന്............?
പറയുമ്പോ പലതും പറയും. പറയുമ്പോഴുള്ള ത്രില്ലിനെക്കാളും മീര ആകാംക്ഷയുടെ പരകോടിയിൽ ആയിരുന്നു. "മഴ പ്രതീക്ഷിച്ചു കഴിയുന്ന വേഴാമ്പൽ, കാർമേഘത്തിന്റെ ഇരുട്ട് കണ്ടെപ്പോഴേ പെയ്തേക്കാൻ സാധ്യതയുള്ള മഴയെ പറ്റി നിർവൃതി കൊണ്ടു! "
എമി : നീ എന്താ ആലോചിക്കുന്നേ
മീര : രണ്ട് വരി സാഹിത്യം മനസ്സിൽ തട്ടിയതാ
എമി : കുളിർമയുണ്ടോ അതോ ചുട്ടു പൊള്ളുന്ന മടുപ്പാണോ......?
മീര : അതൊക്കെയൊരു അനുഭവമല്ലെ......
ഉത്തരം പൂർത്തീകരിക്കാതെ എമി വരച്ച ഗെയിം ബോർഡ് നോക്കുകയായിരുന്നു മീര.
ഇന്നലെ എമിയുടെ ക്ഷണം നിരസിച്ചെങ്കിലും ഇന്ന് മീര എമിയുടെ കൂടെയാണ്. കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷമാണ് എമിയുടെ ഫ്ലാറ്റിൽ വച്ചുള്ള കണ്ടുമുട്ടൽ.
എമി : നമ്മുടെ നായകൻ എവിടെ......?
മീര : നായകനോ.....? ബർണാഡിനെയാണ് ഉദ്ദേശിച്ചതെങ്കിൽ അയാളുടെ റോൾ എന്താണെന്ന് അയാൾക്ക് പോലും അറിയില്ല
എമി : ഉവ്വ്! ഉവ്വേ.........
അതുപോട്ടെ എന്താ ഇന്ന് പരിപാടി........ രണ്ടെണ്ണം അടിച്ചു പിരിഞ്ഞാലോ? എമി പറഞ്ഞു.
മീര : സാധനം വേണ്ടേ.....?
എമി : ബർണാഡിനെ വിളിച്ചാലോ.......
മീര : ഉവ്വേ വേണ്ടായേ..... മനുഷ്യർ വിടുന്ന കീഴ്ശ്വാസം വരെ വിലയിരുത്തുന്ന കാലമാണ്. അതുകൊണ്ടല്ലെ ചെക്കന്മാർ തകർത്ത്അ ഭിനയിച്ച സിനിമയെ അന്യഭാഷ പണ്ഡിതൻ അങ്ങൊരു ഒഴുക്കൻ മട്ടിൽ വിലയിരുത്തിയത്.......?
മീര : എന്റെ ഫ്ലാറ്റ് തുറന്നു ഷെൽഫിൽ നിന്നും കുപ്പിയുമായി വരുന്ന ബർണാഡിനെ കണ്ടെച്ചാൽ മതി.....? ശാരദ ശ്രീനിവാസന്റെയൊക്കെ ആസനത്തിൽ മുള്ളുകൊള്ളാൻ തുടങ്ങും..... വേണ്ടായേ
എമി : പേടിയാണോ
മീര : നോ നെവർ പേടിച്ചിട്ടോന്നുമല്ല, ഇന്നൊരു മൂഡില്ല, അത്ര തന്നെ!
എമി : പിന്നെ എന്താ പ്ലാൻ
താനൊന്ന് ഗെയിമിലേക്ക് തിരിച്ചു വരികയാണെന്ന് മീര പറഞ്ഞു. രാജാവിന്റെ തലയുടെ നിയമാവലികളെ പറ്റി ആരും ഒന്നും പറയാത്ത സ്ഥിതിക്ക് അതറിയാൻ താത്പര്യമുണ്ടെന്നുo കളിയിൽ സ്പോർട്സ് മാൻ സ്പിരിറ്റിനെക്കാളും എത്തിക്സിനു പ്രധാന്യമുണ്ടോയെന്നത് പ്രസക്തമാണോയെന്ന് ചോദിച്ചു.
എമി : ഏതൊരു ഗെയുമിനും എത്തിക്സ് പ്രധാനമാണ്. എന്നാൽ സ്പോർട്സ് മാൻ സ്പിരിറ്റ് ഇല്ലാതെ മത്സരത്തെ മുന്നോട്ട് കൊണ്ടു പോകാനും സാധിക്കില്ല. കളി ആദ്യ ഘട്ടമൊക്കെ പിന്നിട്ടിരിക്കുന്നു അപ്പോഴാണോ .................
വിജയത്തിലോട്ടുള്ള വഴി ദുർഘടമാണെന്ന് അറിയാമെങ്കിലും അവസാനം വരെ പോരാടും. ജയത്തിൽ കുറയാതൊരു റിസൽറ്റ് പ്രതീക്ഷിക്കുന്നില്ല, അതിപ്പോ ഫൗൾ പ്ലെ കാണിച്ചാലും വേണ്ടില്ല. ജയപരാജയങ്ങൾ നിർണ്ണയിക്കുന്ന ഒരു മത്സരം പോലെ കാണേണ്ടതല്ല രാജാവിന്റെ തല. ലൈഫ് ഗെയിമാണ്! അതും അറിയാമെന്ന് മീര പറഞ്ഞു.
അത് കേട്ടതും ജീവിതത്തിന്റെ അർത്ഥമെന്തെന്ന dr കുര്യന്റെ അഭിപ്രായത്തിൽ എത്തിചേരാനാണ് എമിക്ക് തോന്നിയത്.
എമി : ആട്ടെ നിന്റെ ഫിലോസഫിയെ മുറിച്ചുകൊണ്ട് ഞാൻ ഒരു കഥ പറയട്ടെ.......
മീര : കഥ പറഞ്ഞും കഥ കേട്ടും മടുത്തു. പക്ഷേ എനിക്ക് അറിയേണ്ടത് നിങ്ങൾ രണ്ടാളും മനസ്സിലാക്കിയ രാജാവിന്റെ തലയെ കുറിച്ചാണ്.
എമി : അതൊക്കെ ചെലവുള്ള കാര്യമാണ്. പിന്നെ ഇങ്ങനെ മുറിയിലിരുന്ന് പറയാനും പറ്റില്ല. നമുക്കൊന്ന് നടന്നാലോ.........?
ചാക്കയിലെ ഫ്ലാറ്റിൽ നിന്നും ഹൈവേയിലെ ഫുട്പാത്തിലൂടെ ആൾ സെയിന്റസ് കോളേജിനെ ലക്ഷ്യമാക്കി നടന്നു തുടങ്ങി. ഹൈമാസ് ലൈറ്റുകൾ നൂറു മീറ്റർ ഇടവിട്ട് ഉള്ളതിനാൽ രാത്രി പകലായി. വെള്ള വിരിച്ച ഈ ചുറ്റുപാടിൽ ജ്യൂസ് ഷോപ്പുകളും നൈറ്റ് കഫെകളും മിന്നിത്തിളങ്ങുന്ന എൽ ഇ ഡി സെറ്റിൽ കൂടുതൽ അഴകുള്ളതായി തോന്നി. ജ്യൂസ് ഷോപ്പുകളിലൊക്കെ നല്ല തിരക്കുണ്ട്. ഈ കാഴ്ചകളോക്കെ കണ്ടാണ് അവരുടെ നടത്തം.
മീര : ലക്ഷ്യം ആൾ സെയിന്റ്സ് കോളേജല്ലെന്ന് വ്യക്തം.
എമി : കാലുകൾക്ക് തളർച്ച തോന്നുമ്പോൾ നിർത്താം.
കാലുകൾക്ക് ക്ഷീണമായാലും കണ്ണുകൾക്ക് തളർച്ച തോന്നാത്തവരുടെ കാലമാണിത്. മനുഷ്യാവയവങ്ങളോടുള്ള ആസക്തി അവന്റെ കണ്ണുകളെയാണ് ആദ്യം ബാധിക്കുക. അത് പിന്നെ ഓരോ രോമ കൂപങ്ങളിലേക്കും പടർന്നു ഒടുവിൽ ഒരു സ്ഫോടനത്തിൽ കലാശിക്കും. അതിൽ സ്ത്രീയും പുരുഷനും കുട്ടികളുമൊക്കെ അകപ്പെട്ടു പോകും.
മീര : ഈ സ്ഥിതിക്ക് അന്നുമിന്നും ഒരു മാറ്റവുമില്ല.
എമി : സ്ഥിരം പ്രതികളുടെ സ്ഥാനത്ത് ഒരു പിടക്കോഴിയാണെങ്കിലോ..........?
മീര : കുറുക്കൻമാർ രക്ഷാ കവചവുമിട്ടുകൊണ്ട് തെരുവിൽ ഇറങ്ങും!
മീര : ആവർത്തന വിരസതയുള്ളതിനാൽ ആ വിഷയം അതവിടെ തത്കാലം നിൽക്കട്ടെ ! രാജാവിന്റെ തലയിൽ ഏറ്റവും പ്രധാനമായി മനസ്സിലാക്കേണ്ടത് എന്താണ്?
എമി : അവനവന്റെ സ്റ്റാറ്റസ് അറിഞ്ഞു പെരുമാറുക,സ്റ്റാറ്റസ് എന്നത് ഏക വചനമല്ല, ബഹുവചന സൂചികയാണ്. അതിൽ നാടും ഊരും കുടുംബവും ഇഷ്ടവും അനിഷ്ടവും കാമവും ക്രോധവുമൊക്കെ ചേർന്നതാണ്. അതറിഞ്ഞാണ് മുന്നോട്ട് പോകേണ്ടത്. ജയവും തോൽവിയും ഇതിൽ തീരെ പ്രസക്തമല്ല. ഇതിനിടയിൽ കളി പൂർത്തീകരിക്കാൻ സാധിക്കാതെ വരികയോ തോൽക്കാതെ പുറത്താവുകയോ ഒക്കെ ഉണ്ടാകാം. ഏറ്റവും ശ്രദ്ധിക്കേണ്ടത് ജയിക്കാൻ ശ്രമിക്കുമ്പോഴാണ്. എല്ലാ ജയവും ശുഭപര്യവസായി ആവണമെന്ന് നിർബന്ധമില്ല. എമി കളിയെ പറ്റി കൂടുതൽ ഫിലോസഫിക്കലായി.
മീര : അപ്പോൾ നമ്മൾ എന്താ ചെയ്യേണ്ടത്....?
എമി പൊട്ടിച്ചിരിച്ചു. ഈ കളിയിൽ മീരയും ബർണാഡും എമിയും dr കുര്യനുമൊക്കെ ഓരോ കളിക്കാരാണ്. കളിക്കാർ പരസ്പരം ആശയങ്ങൾ കൈമാറരുതെന്നാണ് തന്റെ പോളിസി. ലൈഫ് ഗെയിം ആയതിനാൽ ഒഴുക്കിനോത്ത് മുന്നോട്ട് പോവുക എന്ന സിമ്പിൾ ട്രിക്കാണ് പ്രായോഗിക്കേണ്ടത്. സ്റ്റാറ്റ സ് ഒരു പ്രധാന ഘടകം തന്നെ.
മീര : തന്റെ വിശദീകരണം വളരെ ഇഷ്ടപ്പെട്ടു
എമി : ഖാദർഭായുടെ കടയിൽ നിന്നും ഓരോ അവൽ മിൽക്ക് കുടിച്ചാലോ.......?
മീര : വൈ നോട്ട്.....? അവൽ മിൽക്ക് മനസ്സിനും ശരീരത്തിനും നല്ലതാണ്.
എമി : മീരാസ് തിയറി ഓഫ് അവൽ മിൽക്ക്...?
ഇരുവർക്കും ചിരി അടക്കാൻ കഴിഞ്ഞില്ല. ബദാമും കപ്പലണ്ടിയും ക്രീമുമൊക്കെ ചേർത്ത സ്പെഷ്യൽ അവൽമിൽക്ക് രുചിക്കുന്നതിനിടയിൽ പണ്ടെ ഇതിനോട് തോന്നിയ ആകർഷണത്തെ പറ്റി എമി സൂചിപ്പിച്ചു. കോട്ടയത്തെ എല്ലും കപ്പ രുചിച്ചു നടന്ന തനിക്ക് കോഴിക്കോട് ജീവിതമാണ് അവൽമിൽക്ക് പരിചയപ്പെടുത്തി തന്നത്. പിന്നീടതിനോട് താത്പര്യമായി. എവിടെ കണ്ടാലും ഒന്നിറങ്ങി കുടിക്കണമെന്ന തരത്തിൽ അഡിക്ഷൻ ആയി. കോഴിക്കോട് ടൗണിലെ ഒട്ടുമിക്ക കൂൾ ബാറുകളിൽ നിന്നും അവൽ മിൽക്ക് രുചിച്ചിട്ടുണ്ടെന്ന കാര്യം സൂചിപ്പിച്ചു. അങ്ങ് കല്ലായി മുതൽ മാവൂർ വരെ!
മീര : മടുപ്പ് തോന്നിയില്ലേ
എമി : പിന്നെ തോന്നാതിരിക്കുമോ.........
എല്ലാ ആകർഷണങ്ങൾക്കുമൊടുവിൽ വികർഷണത്തിന്റെ തത്വശാസ്ത്രം ഒളിഞ്ഞു കിടപ്പുണ്ട്. കോഴിക്കോട് വിട്ടതിൽ പിന്നെ അവൽമിൽക്കിനോട് വിരക്തിയായി. വടകര ഡോക്ടറുമൊത്ത് താമസിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും ഒരുമിച്ചു ചെന്ന് അവൽ മിൽക്ക് കുടിച്ചിരുന്നില്ല. വടകര വിട്ട ശേഷം ദേശം മാറുന്നതിനനുസരിച്ചു അവൽ മിൽക്കിന്റെ രുചിയിലും മാറ്റം വന്നുതുടങ്ങി. വ്യത്യസ്തമായ ഫ്ലേവറുകൾ, ചേർക്കുന്ന സാധനങ്ങളും വ്യത്യസ്തം. അതുകൊണ്ടല്ലേ നടക്കുന്നതിനിടയിലും ആൾ സെയിന്റ്സ് കോളേജ് പരിസരത്തെ ഷോപ്പിൽ അവൽ മിൽക്ക് രുചിക്കാൻ എത്തിയത് !
മീര : അത് കൊള്ളാമല്ലോ!
മനുഷ്യന്റെ കാര്യവും ഏതാണ്ട് ഇതുപോലെ തന്നെ! ആകർഷണം മൂത്തു തുടങ്ങിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. ഒടുവിൽ മനം മടുത്തു വികർഷണത്തിന്റെ ദിശയിലൂടെ കടന്നു പോകും. വിരുദ്ധ ധ്രുവങ്ങളിലാകും.
മീര : ആ വിരക്തി മാറ്റാൻ മാർഗ്ഗങ്ങളൊന്നുമില്ലേ..........?
എമി : ജീവിതം കളർഫുൾ ആക്കുക! വ്യത്യസ്തതകൾ കണ്ടെത്തുക........! അത്രേ വേണ്ടൂ ! വിരക്തിയൊക്കെ ഓടി മറയും!
ബാക്കിയുള്ള ഊർജ്ജവുമായി തിരിച്ചു ഫ്ലാറ്റിലേക്ക് നടന്നാലോ.......? ഒന്നും ഒരിടത്തും അവസാനിക്കുന്നില്ലല്ലോ......? ഉറക്കമെന്ന അർത്ഥ വിരാമം നാളെയുടെ മുന്നൊരുക്കമെങ്കിൽ അതിനു കോട്ടം തട്ടാൻ നമ്മൾ ശ്രമിക്കേണ്ട, ജയവും തോൽവിയുമൊക്കെ ആപേക്ഷികമല്ലെ.....? കളിയെ എങ്ങനെ സമീപിക്കാമെന്നതാണു പ്രാധാന്യം. നാളെയെന്നു മാത്രമല്ല ഇനിമുതൽ ഇനിയങ്ങോട്ട് അങ്ങനെയാണ്. പതർച്ചകളില്ലാത്ത ഓട്ടം മാത്രം!
5 comments:
👍👍👍👍❤💚
Nice
Superbb❤️
Nice 👍
Nice
Post a Comment