Wednesday, 28 February 2024

വീൽ ഓഫ് ലൈഫ്

 8

Let's fill every moment with love and passion......



ഒരു കോക്ക്ടെയിൽ ഗ്ലാസ്സിൽ അല്പം വോഡ്കയും കുറച്ചു ഐസ് ക്യൂബ്സുമെടുത്തു . പിന്നെ വാ വട്ടത്ത് വൃത്താകൃതിയിൽ പൊടിയുപ്പ് തൂറ്റി. പച്ചമുളക് നെടുകെ പിളർന്നു ഈ കോക്ക്ടെയിലിലൊന്നു മുക്കി എടുത്തു. ഒരു സിപ് എടുത്ത ശേഷം ഡ്രിങ്ക്  dr കുര്യനു ഓഫർ ചെയ്തു.

ബെഡ് റൂമിലെ ജാലകത്തിലൂടെ രാത്രിയുടെ സൗന്ദര്യത്തെ ആസ്വദിക്കുകയായിരുന്നു dr കുര്യൻ.

എമി : ഐ ആം ഇൻ ഡീപ് ട്രബിൾ.

കോക്ക് ടെയിലിൽ നിന്നും ഒരു സിപ് എടുത്ത ശേഷം ഡോക്ടർ ഒന്നു ചിരിച്ചു.

ശരിക്കും ഒറ്റപ്പെടുന്നുണ്ടോയെന്ന തോന്നൽ. സ്വാതന്ത്ര്യം അതിന്റെ എല്ലാ സീമകളും ലംഘിക്കുന്നുണ്ടോയെന്ന ചിന്ത ഇടക്കിടക്ക് കുത്തി നോവിക്കുന്നുണ്ട്.  ഡോക്ടറുടെ ആബ്സൻസ് ഞാൻ ഇപ്പോൾ ശരിക്കും ഫീൽ ചെയ്യുന്നു.

അതിപ്പോൾ വെള്ളവും മദ്യവും പോലാണ് സ്ത്രീയും പുരുഷനുമൊക്കെ. ചേർന്ന് കഴിഞ്ഞാൽ ഒന്നിനെ മറ്റൊന്നിൽ നിന്നും   അടർത്തി എടുക്കകയെന്നത് ദുഷ്കരമാണ്. പിന്നെ സാങ്കേതികമായി കോടതി തീരുമാനങ്ങളിലൂടെ അകലം പാലിക്കാമെങ്കിലും ബോണ്ടിങ്ങെന്ന പ്രതിഭാസം ഇപ്പോഴും ഒരദ്ഭുതമാണ്. പ്രേമമായും താത്പര്യമായുമൊക്കെ അതങ്ങനെ കിടക്കും.

Dr കുര്യൻ : ആ സ്വാതന്ത്ര്യം നമ്മുടെ ഇടയിൽ ഉള്ളതുകൊണ്ടല്ലേ ഈ ചരട് ഇന്നും പൊട്ടാതെ കിടക്കുന്നത്........?

എമി : ഈ ചരട് എനിക്കിന്ന് സ്വാതന്ത്ര്യത്തിന്റെ അടക്കാത്ത വാതിലാണ്. അതിനൊരൽപം തടസ്സമായി വല്ലപ്പോഴും നിങ്ങൾ വേണമെന്ന് തോന്നാറുണ്ട്!

പരിധികളില്ലാത്ത സ്വാതന്ത്ര്യം വേണ്ടുവോളം ആസ്വദിക്കാനുള്ള താത്പര്യം അതിനിടയിൽ ജോലിയോടുള്ള മടുപ്പ്, അങ്ങനെ രസം കൊല്ലിയായി മാറിത്തുടങ്ങിയ പഴയ   ജീവിതത്തോട് സലാം പറഞ്ഞല്ലേ ജോലി രാജിവച്ചു സ്വന്തം സംരഭം തുടങ്ങിയത്. അവിടെയും എമി വിജയിച്ചു. ഒടുവിൽ   ഒരിക്കൽ തോറ്റു മടങ്ങിയ ചിത്രരചനയോടുള്ള അഭിനിവേശം മൂത്തു തിരുവനന്തപുരത്തുമെത്തി. വിജയിക്കുമെന്നുള്ള ഉറപ്പുണ്ടെന്നു dr കുര്യൻ അഭിപ്രായപ്പെട്ടു.

എമി : അതൊന്നുമല്ലന്നേ  ഇപ്പോഴത്തെ പ്രശ്നം......? നിങ്ങളാണ്!

ചില ആഴ്ച്ചകളാണെങ്കിൽ കൂടി നിങ്ങളുടെ അസാന്നിധ്യം എന്റെ ഉള്ളിൽ കനലാണ് തന്നത്! പ്ലീസ് ! എമി കെഞ്ചി കുഞ്ഞുങ്ങളെ പോലെ!

Dr കുര്യൻ തന്റെ വലത്തേ കൈകൊണ്ട് എമിയെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.എമി കണ്ണുകൾ അടച്ചു.

Dr കുര്യൻ തുടർന്നു.  സ്വാതന്ത്ര്യമെന്നത് മനുഷ്യനുൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങൾക്കും കല്പ്പിച്ചു കിട്ടിയ ഒരനുഭവമാണ്. അതിർത്തികൾ നിശ്ചയിക്കാൻ മറ്റൊരാൾക്ക് സാധിക്കില്ല. ഓരോരുത്തർക്കും സ്വയം തീരുമാനിക്കാം. അതിനിടയിൽ പ്രണയിക്കാം മോഷ്ടിക്കാം വ്യഭിചരിക്കാം ഇഷ്ടമുള്ളത് ഭക്ഷിക്കാം അങ്ങനെയൊക്കെ......ചിലത്   നിയമപ്രകാരം തെറ്റുമാണ്. പിന്നെ ഇതൊന്നുമില്ലെങ്കിൽ പ്രത്യേകിച്ചും മനുഷ്യർ അവർ അവർ    അല്ലാതായി മാറുന്നു. അടിസ്ഥാന ചോദനകൾ സ്ഥായിയാണ്! എങ്കിലും വിവേകം പലപ്പോഴും വികാരങ്ങളെ കീഴ്പ്പെടുത്താറുണ്ട്!

Dr കുര്യൻ : താത്പര്യമില്ലെങ്കിൽ തനിക്കിപ്പോൾ കുതറിയോടാം! അതും സ്വാതന്ത്ര്യമാണ്.

എമി കൂടുതൽ ശക്തിയോടെ കുര്യന്റെ നെഞ്ചിലേക്ക് അമർന്നു. ഹൃദയത്തിന്റെ നാല് അറകളിലേക്കും പ്രവഹിക്കുന്ന രക്തവും ആ   ഒഴിക്കിലും ഞാനിവിടെയുണ്ടെന്ന്   ഓർമ്മപ്പെടുത്തുന്ന മിടിപ്പുമാസ്വദിക്കാൻ ചെവി നെഞ്ചിനോട് അടുപ്പിച്ചു. അപ്പോൾ ചില കിന്നരി പ്രാവുകൾ ആ ജാലകങ്ങളിൽ വന്നിരിപ്പുണ്ടായിരുന്നു.

എമി : അപ്പോൾ ഡോക്ടറും ഞാനും ഒരേ തോണിയിൽ സഞ്ചരിക്കുന്നവരാണ്!

Dr കുര്യൻ : പക്ഷെ പുഴയിൽ നല്ല ഒഴുക്കുണ്ട്!

എമി : അത് സാരമില്ല, ഞാൻ നിങ്ങളെ കെട്ടിപ്പിടിച്ചിരിക്കും!

പക്ഷേ റൊമാൻസിനപ്പുറവും ഒരു ജീവിതമുണ്ട്. അത് കയ്പ്പും മധുരവുമൊക്കെ കലർന്നതാണു. അതറിഞ്ഞുകൊണ്ടാണ് നിങ്ങളോടൊപ്പം രജിസ്റ്ററിൽ ഒപ്പുവച്ചത്, എനിക്കിന്നും ഇതൊരാവേശമാണ്. എമി വളരെ പക്വതയോടാണ്  പറഞ്ഞത്.

Dr കുര്യൻ : ഇപ്പോൾ നിനക്ക് പിടി കിട്ടിയോ 

" രാജാവിന്റെ തലയിൽ " നിന്നും ആരാ ഔട്ട് ആയിക്കൊണ്ടിരിക്കുന്നതെന്ന്......?

എമി : അപ്പോൾ വിജയിച്ചുകൊണ്ടിരിക്കുന്നവർ യഥാർത്ഥ വിജയികൾ ആണോ......?

Dr കുര്യൻ : അറിയില്ല! ഇതിനിടയിലെ തർക്കങ്ങളും ഫൗൾ പ്ലെയും പിടികിട്ടുന്നില്ല,

എമി : കാത്തിരിക്കാനെ നിർവാഹമുള്ളൂ......

വിജയിക്കുന്നവരുടെ രസതന്ത്രം വളരെ സങ്കീർണ്ണമാണ്!

അറിയാം എന്റെ കുര്യച്ചാ........

ഉറക്കം ഒരു കള്ളനെപോലെ ഓർക്കാപുറത്ത് അവരുടെ കണ്ണുകളിൽ വന്നുതുടങ്ങിയിരുന്നു. എങ്കിലും അനിവാര്യമായ ചുംബനം അതിനും മേലായിരുന്നു. ചുണ്ടുകൾ പരസ്പരം അതിന്റെ നനവുകളെ ഒപ്പിയെടുത്തു . ആടയാഭരണങ്ങളും കവചിത വസ്ത്രങ്ങളുമെല്ലാം എവിടെക്കോ മാറ്റപ്പെട്ടു. അവർ മാത്രം. ഒരു ശരീരമായി, നാഡി ഞരമ്പുകളിൽ മിന്നൽ പ്രവാഹം ഒരേപോലുണ്ടായി. ഹോർമോണുകൾ കുത്തി യൊഴുകി.സംതൃപ്തിയുടെ കൊടുമുടികൾ കയറി. ആ അനുഭൂതിയിൽ നിദ്രയുടെ ആഴങ്ങളിലേക്ക്  അവർ  വഴുതി വീണു.എങ്കിലും കിന്നരി പ്രാവുകൾ ജനാലകൾക്കരികെ ഉണ്ടായിരുന്നു.

   നിദ്രയിൽ എവിടെയോ സ്വപ്നങ്ങൾ പതിയിരുന്നത് ആരും അറിഞ്ഞിരുന്നില്ല. അത് പുറം തോട് പൊട്ടിച്ചു എമിയുടെ ഉപബോധ മനസ്സിൽ കടന്നുവന്നിരുന്നു.കുലംകുത്തിയൊഴുകുന്ന ഒരു പുഴയിൽ സമാന്തരമായി നീങ്ങിക്കൊണ്ടിരിക്കുന്ന രണ്ടു തോണികൾ. ഓരോ തോണികളിലും ഓരോരുത്തർ മാത്രം. അവരോടൊപ്പം ആരും ഉണ്ടായിരുന്നില്ല..........



Tuesday, 20 February 2024

വീൽ ഓഫ് ലൈഫ്

 7




ദിവസങ്ങൾ ഒച്ചിഴയുന്നത് പോലാണ് നീങ്ങിക്കൊണ്ടിരുന്നത്. ഇതിനിടയിൽ തീർത്തും ജാമായി പോയത് മീരയായിരുന്നു. തനിക്ക് കിട്ടിയ കത്തിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള ആവലാതിയായിരുന്നു. നാളെ അതൊരു പക്ഷെ പുറം ലോകമറിഞ്ഞു ഒരു തീരുമാനത്തിലെത്തേണ്ടതായും വരാം. ഉറക്കം നഷ്ടപ്പെട്ടു. ഫ്ലാറ്റിലും ക്ലാസ്സിനിടയിലെ ഫ്രീ ടൈമിലും അങ്ങോട്ടുമിങ്ങോട്ടും പതിവിന് വിപരീതമായി നടക്കാനും തുടങ്ങി. ഒടുവിൽ ഗതികെട്ട് ആരോടും പറയാതെ ജില്ലാആശുപത്രിയിലെ സൈക്യാട്രിസ്റ്റിനെ കാണിച്ചു. കുറച്ചു ട്രയാങ്കുലൈസറുകൾ കുറിച്ച് കൊടുത്തു. ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനായിരിക്കും ഇക്കാര്യത്തിൽ കൂടുതൽ സഹായിക്കാൻ കഴിയുകയെന്ന് പറഞ്ഞു. ഒടുവിൽ ഗത്യന്തരമില്ലാതെ എമിയോട് കാര്യങ്ങൾ പറയേണ്ടി വന്നു. വിദഗ്ദ്ധ ഉപദേശത്തിനായി dr കുര്യനെ സമീപ്പിക്കാൻ തീരുമാനിച്ചു. ഒടുവിൽ അത് കലാശിച്ചത് ഒരു പ്ലഷർ ട്രിപ്പിലേക്കായിരുന്നു.

സീഷോർ 🤗🤗🤗🤗🤗🤗🤗🤗🤗🤗

...................................

ഇതൊക്കെ കണ്ട് മറ്റുള്ളവർ വിചാരിക്കും അവർ തെരെഞ്ഞെടുത്തത് ശംഖുമുഖം ബീച്ചോ അതോ കോവളമോ ആയിരിക്കുമെന്നാണ്. അവിടെയാണ്  തെറ്റിയത്. ശംഖുമുഖത്ത് നിന്നും മാറി പൂന്തുറക്ക് സമീപം റ പോലെ വളഞ്ഞു നിറയെ പാറകളും മണൽപ്പരപ്പുമായി മറ്റൊരു ബീച്ചുണ്ട്. ഇടക്ക് പൊക്കം കുറഞ്ഞ ടൈപ്പ് ജാഫ്ന തെങ്ങുകൾ ഉള്ളതിനാൽ തണലുമുണ്ട്. പുറംകരക്കാർക്ക് വല്യ പരിചയമില്ലാത്ത ബീച്ച്. എങ്കിലും ksrtc വക സിറ്റി ബസ്  സർവ്വീസുകൾ    ഉണ്ടായിരുന്നതിനാൽ മറ്റുള്ളവരും ഈ ബീച്ചീനെ പറ്റി ഈ അടുത്ത കാലത്ത്അറിഞ്ഞു തുടങ്ങിയിരുന്നു.

Dr കുര്യന്റെ പ്രത്യേക നിർദ്ദേശ പ്രകാരം തണൽ നോക്കി റിബ്ബൺ കൊണ്ട് ഒരേര്യ അവർക്ക് വേണ്ടി കെട്ടി വേർതിരിച്ചിരുന്നു. അതിന്റെ രണ്ട് വശങ്ങളിലുമായി പെയിന്റിംഗ് ബോർഡും ഉണ്ടായിരുന്നു. അതിനു ഒത്ത നടുക്ക് രണ്ടു കസേരകൾ അടുപ്പിച്ചു മുഖത്തോട് മുഖം നോക്കാൻ പറ്റുന്ന പാകത്തിൽ ക്രമീകരിച്ചിട്ടുണ്ടായിരുന്നു. തികച്ചും ജോളി ട്രിപ്പിന്റെ മൂഡിൽ മീരയുടെ വിഷമങ്ങൾ കേൾക്കാനായിരുന്നു dr കുര്യൻ ഇപ്രകാരമൊരു സജ്ജീകരണം ചെയ്തത്. അധികമാരും വരാത്ത ബീച്ചായതുകൊണ്ട് തന്നെ ഇവിടം മറ്റുള്ളവർക്ക് സെന്റർ ഓഫ് അട്രാക്ഷൻ ആയില്ല.......

   നേരം നാല് മണിയോട് അടുക്കുന്നു. പൊക്കുവെയിൽ അടിച്ചു തുടങ്ങി. ഉള്ളതണലിൽ ഇത്തിരി ഇടങ്ങൾ കണ്ടെത്തി.രണ്ടു വശങ്ങളിലും നിന്നുകൊണ്ട് എമിയും ബർണാഡും അടിച്ചു പൊന്തുന്ന തിരമാലയുടെയും  അതിൽ മുങ്ങി താഴുകയും പിന്നെ എണീറ്റ് കൈകൾ ഉയർത്തി ലാലലാ കളിക്കുന്ന മുക്കുവ പിള്ളേരുടെ ചിത്രങ്ങൾ വരക്കാൻ തുടങ്ങി. പൊക്കുവെയിൽ ഉണ്ടായിരുന്നെങ്കിലും കാറ്റിനു കുറവുണ്ടായിരുന്നില്ല. അത് തിരമാല കളെ തഴുകി ഒടുവിൽ നാല് പേരെയും ചുറ്റി തിരിച്ചു കടലിലേക്ക് പോകുന്ന ഫീൽ ഉണ്ടായി.

മീര : ഫീൽ ഗുഡ്!

Dr കുര്യൻ : ഹ്മ്മ്! മനസ്സിനാണോ അതോ കാഴ്ചക്കൊ......?

മീര : എല്ലാത്തിലുമുണ്ട്. ഒരു ലോഡ് ഭാരം ഇറക്കിവച്ചതു പോലെ.....!

ഒരു സൈക്കോളജിസ്റ്റെന്ന നിലയിൽ dr കുര്യന്റെ സമീപനം വേറിട്ടതായിരുന്നു. ഉപദേശങ്ങൾ കൊടുത്തു ക്ലയന്റിനെ തൃപ്തിപ്പെടുത്തുന്ന പൊതു സമീപനം അദ്ദേഹത്തിനില്ലായിരുന്നു. നിലവിലെ സ്ഥിതി ബോധ്യപ്പെടുത്തി യാഥാർഥ്യം ഉൾക്കൊണ്ട് കൂടുതൽ വർണ്ണാഭമായി ജീവിതം  ക്രമപ്പെടുത്തുന്ന പുരോഗമന ശൈലിയിലായിരുന്നു അയാളുടെ കൗൺസിലിങ്ങുകൾ പലപ്പോഴും. അതിലുപരി ഒരു സൈക്യാട്രിസ്റ്റുകൂടിയായിരുന്നു dr കുര്യൻ.

Dr. കുര്യൻ : ഞാനിപ്പോഴും റൂട്ട് കോസിനു വെ ളിയിലാണ്.

മീര : ദാറ്റ്സ് ഇനഫ് ഡോക്ടർ !

Dr കുര്യൻ : ഈ ക്രൈസിസ് അതിജീവിച്ചുവെന്ന് ബോധ്യപ്പെട്ടാൽ  നിർത്തുന്നതാണു പതിവ്!

മീര : ഗുഡ്! എനിക്ക് നിങ്ങളെ പൂർണ്ണ വിശ്വാസമാണ്.

ഇതിനിടയിൽ ഈ പ്രത്യേക ഏര്യയിലേക്ക് മധ്യവയസ്കനായ ഒരു കപ്പലണ്ടി കച്ചവടക്കാരൻ വന്നിട്ടുണ്ടായിരുന്നു. നാലഞ്ച് പൊതി വാങ്ങി അയാളെ ഇവിടെ നിന്നും അവസരോചിതമായി ബർണാഡ്  ഒഴിവാക്കി.

മറ്റു തടസ്സങ്ങളൊന്നും നേരിട്ടില്ല. ചില കടൽകാക്കകൾ പതിവിന് വിപരീതമായി കൂട്ടം തെറ്റി സമീപത്തെ തെങ്ങുകളിൽ വന്നിരിപ്പുണ്ടായിരുന്നു. മനനം ചെയ്യാൻ കഴിയാത്തതിനാൽ കടൽകാക്കകളെ ശല്യമായി കണക്കാക്കിയിരുന്നില്ല.

താത്കാലികാശ്വാസം ലഭിച്ചുവെന്ന പ്രതീക്ഷയിൽ ചില ദിവസങ്ങൾക്ക് ശേഷം മീരയൊന്നു ചിരിച്ചു. ഡൽഹിയിൽ വച്ചു നടക്കുന്ന ദേവിന്റെ എക്‌സിബിഷൻ സംബന്ധിച്ച പ്രശ്നങ്ങൾക്ക് താത്കാലിക വിരാമമായി.

ദേവ് തന്റെ കണ്ണുകൾക്ക് യോജിച്ചവനല്ലെങ്കിലും കലാകാരനെന്ന നിലയിൽ അംഗീകരിച്ചേ മതിയാകൂവെന്ന പൊതു തത്വം വളരെ സ്വീകാര്യമായി മീരക്ക് തോന്നി. കൂടാതെ അവിടെ സംസാരിച്ചയാതൊന്നും തന്നെ എമിയോടും ബർണാഡിനോടും ഡിസ്കസ് ചെയ്യാനും മെനക്കെട്ടില്ല. ആരും ഒന്നിനെ പറ്റി ചോദിച്ചുമില്ല. ഒരു ശാന്തത പരന്നു.

Dr കുര്യൻ : ഇനിയിപ്പോ നാല് പേർക്കും കൂടി ധൈര്യമായി കടലിലേക്ക് ഇറങ്ങാം.

മീര : ചേർത്ത് പിടിക്കാൻ എല്ലാരും ഉണ്ടല്ലോ...?

സമയം സന്ധ്യയോടടുക്കുന്നു. അങ്ങകലെ പടിഞ്ഞാറൻ ചക്രവാളത്തെവിടെയോ സൂര്യൻ മറഞ്ഞെങ്കിലും വെളിച്ചം കെട്ടടങ്ങിയിട്ടില്ല. ഇനിയും കരയെ വിട്ടുപോകാൻ മടിയുള്ളതു പോലെ തോന്നി. അസ്തമയത്തെ പതിവ് രൗദ്ര ഭാവം വെടിഞ്ഞു തിരമാലകൾ താളത്തിൽ പതുക്കെ കാലുകളെ നനച്ചുകൊണ്ടിരുന്നു.ഈ രംഗം ആസ്വദിക്കാനെന്നോണം കൂടുതൽ പേർ കാറിലും ബസിലുമായി അവിടേക്ക് വന്നുകൊണ്ടിരുന്നു.

നനഞ്ഞ മണലിൽ കാലുകൾ പതിപ്പിച്ചുകൊണ്ട് നാല് പേരും കിഴക്കിനെ ലക്ഷ്യം വച്ചു നീങ്ങി.

ഇടയ്ക്ക് മീര ബർണാഡിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുവലിച്ചു നടത്തത്തിന്റെ വേഗത കുറക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു  .  മുഷിച്ചിലോടെ ബർണാഡ് നടത്തം മതിയാക്കി. അപ്പോഴേക്കും എമിയും dr കുര്യനും കുറെ ദൂരം പിന്നിട്ടിട്ടുണ്ടായിരുന്നു. പക്ഷെ അവരാരും മീരയെയും ബർണാഡിനെയും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല.

ബർണാഡ് : വാട്ട് ഹാപ്പെൻഡ്....?

മീര : എനിക്ക് ചിലത് പറയാനുണ്ട് !

അവരെ കാണാത്തതിനാൽ dr കുര്യൻ പുറകിലോട്ട് തിരിഞ്ഞു നോക്കി. കുറച്ചകലെ മാറിനിന്നു സംസാരിക്കുന്ന മീരയെയും ബർണാഡിനെയും കണ്ടു. ഒന്നു ചിരിച്ചശേഷം മുന്നോട്ട് തന്നെ നടന്നു.

ഇതിനിടയിൽ മീര തന്റെ ആഗ്രഹം ബർണാഡിനോട്‌ പറഞ്ഞു. " യെസ് " എന്ന് ഒരർത്ഥ സമ്മതം കിട്ടിയതുകൊണ്ടാകണം മീര കൂടുതൽ സന്തോഷത്തിലായിരുന്നു. പതിനഞ്ചു മിനിട്ട്കൾക്കു ശേഷം അവരും നടന്നു പാർക്ക് ചെയ്തിരുന്ന വാഹനത്തിനടുത്ത് എത്തിയിരുന്നു.സമീപത്തെ കടയിൽ നിന്നും നാല് ഗൗരിഗാത്രം കരിക്കുകൾ ചെത്തി വൃത്തിയാക്കി കുടിക്കാനായി വാങ്ങിയിട്ടുണ്ടായിരുന്നു. എമി  കസേരകൾ ഒടിച്ചു മടക്കി കാറിന്റെ ഡിക്കിയിൽ കയറ്റുന്ന തിരക്കിൽ ആയിരുന്നു.

Dr കുര്യൻ : മീര എങ്ങനെയുണ്ടായിരുന്നു ഈ ട്രിപ്പ്‌.....?

മീര തമ്പ്സ് അപ് കാണിച്ചു.

അപ്പോഴേക്കും എമി പൊട്ടിച്ച കരിക്കുമായി അവിടെക്ക് വന്നു. ബർണാഡ് കൂടെയുണ്ടായിരുന്നു. ദാഹമകറ്റിയ ശേഷം തൊണ്ടോടുകൂടി കരിക്ക് കോർപ്പറേഷന്റെ വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ചു.എമി കാറിന്റെ പിൻ സീറ്റിൽ നിന്നും  ഇന്ന് വരച്ച ചിത്രങ്ങൾ എടുത്ത് മീരക്ക്  എടുത്ത് കൊടുത്തു....

മീര : എനിക്കൊന്നിനും ഇന്ന് സാധിച്ചില്ലല്ലോ.........?

ബർണാഡ് : അതൊന്നും സാരമില്ല.

മറ്റൊരവസരത്തിൽ സോളമൻറെ സോങ് ഓഫ് സോങ് ഈ കടൽകരയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട്   ഇല്യുസ്ട്രേഷൻ ചെയ്യണം . ശില്പിയായ മീരയും ഉന്മാദത്തിന്റെ ചിത്രകാരിയായ എമിയും ഒന്നു  മുന്നിട്ടിറങ്ങേണ്ട താമസമേ ഉള്ളൂ. ബർണാഡ്  അഭിപ്രായപ്പെട്ടു.

Dr കുര്യൻ : അപ്പോൾ രാജാവിന്റെ തല കളിക്കണ്ടേ...........?

പക്ഷെ dr കുര്യന്റെ ചോദ്യത്തെ ആരും അത്ര സീരിയസായി എടുത്തില്ല.

ഇരുട്ട് അത്ര പന്തിയല്ലെന്ന് തോന്നുന്നു. ചിലപ്പോൾ വിവാഹ സർട്ടിഫിക്കറ്റ് കാണിച്ചു തടി കേടാക്കാതെ ഇവിടെ നിന്നും ഓടെണ്ടിവരും! എമി dr കുര്യനെ നോക്കി കണ്ണ് ഇറുക്കി.

Dr കുര്യൻ : അങ്ങനെയൊരു യോഗമുണ്ടെങ്കിൽ അനുഭവിക്കുക തന്നെ!

ബർണാഡ് : നേരമിരുട്ടി, അപ്പോൾ യാത്രയില്ല

ഡൽഹി ട്രിപ്പിനു ശേഷം വീണ്ടും കാണാം.......!

അവർ കൈകൊടുത്തു പിരിഞ്ഞു......

ബർണാഡിന്റെ മടക്ക യാത്ര  മീരയുടെ കാറിലായിരുന്നു.

മീര : നീ എന്താ എന്നോടൊപ്പം ഡൽഹിക്ക് വരാമെന്നു സമ്മതിച്ചേ.......?

ബർണാഡ് : അത് നിന്നോട് മുടിഞ്ഞ ഇഷ്ടമുള്ളത് കൊണ്ടുകൂടിയാണ്.......!

മീര : ഇഷ്ടമുള്ളവരൊക്കെ ഇങ്ങനെയാ ചെയ്ക.......?

ബർണാഡ് : അതെനിക്ക് അറിയില്ല.

അപ്പോഴേക്കും കാർ തീരദേശ റോഡൊക്കെ പിന്നിട്ടു പ്രധാന നിരത്തിലേക്ക് എത്തിയിരുന്നു...........



Thursday, 15 February 2024

വീൽ ഓഫ് ലൈഫ്

 6





നീങ്ക നൻപർ എവിടെ.....?

അണ്ണാച്ചി മലയാളം പോതും......! വെറുതെ തമിഴ് പേശി അറിയാവുന്ന മലയാളം വിഴുങ്ങണ്ട.  കറുപ്പയ്യ തമിഴ് കലർന്ന മലയാളം ഒന്നു തട്ടിവിട്ടപ്പോൾ എമിയുടെ മറുചോദ്യമിങ്ങനെയായിരുന്നു.

അല്ലെങ്കിലും എന്തെങ്കിലും കൊനിഷ്ടാണ് ചോദിക്കുന്നെങ്കിൽ കറുപ്പയ്യ ഇമ്മാതിരിയേ ചോദിക്കുകയുള്ളൂ.

എമി : ആട്ടെ എന്താ തനിക്ക് അറിയേണ്ടത്.

കറുപ്പയ്യ : ഒന്നുമില്ലമ്മാ, ഞാൻ പോട്ടെ തിരക്കുണ്ട്.

കുറച്ചു നേരമായിട്ടും മീരയും ബർണാഡും ക്ലാസ്സിൽ എത്തിയിട്ടില്ലായിരുന്നു. എമി തികഞ്ഞൊരു ഉന്മാദിയേ പോലെ ഉന്മാദിയുടെ ചിന്തകൾ ക്യാൻവാസിൽ പകർത്തുകയായിരുന്നു. അസംതൃപ്തരായ മനുഷ്യരായിരുന്നു അതിൽ. പിന്നെ ഇരുൾ മൂടിയ അന്തരീക്ഷമായിരുന്നു.  അകലെ   സർക്കാരിന്റെ  അഭിമാന സ്തംഭമായ പ്രതിമയിൽ ഘടിപ്പിച്ചിരുന്ന ഘടികാരത്തിന്റെ പെൻഡുലങ്ങൾ മണിക്കൂർ സൂചിപ്പിക്കാൻ വലത്തോട്ടും ഇടത്തോട്ടും ആടാൻ തുടങ്ങിയിരിക്കുന്നു. കാട്ടിൽ നിന്നും കൂട്ടം തെറ്റിവന്ന കുരങ്ങൻ ആടിക്കൊണ്ടിരിക്കുന്ന പെൻഡുലത്തിൽ പിടിച്ചുകൊണ്ടു അങ്ങോട്ടും ഇങ്ങോട്ടും ആടുന്നു. സ്തൂപത്തിനു വക്കിലെ അഴുക്കു ചാലിൽ ഏതോ ഒരു ഭ്രാന്തൻ  ഇറങ്ങുകയും പിന്നെ കയറുകയും ചെയ്യുന്നുണ്ട്. തെരുവ് സജീവമാകുന്നു. മൊബൈൽ സൂപ്പർ മാർക്കറ്റുകൾ ആയിരുന്നു അവിടെ കൂടുതൽ. സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണം തുലോം കുറവുമായിരുന്നു........!

  "ഹായ് എമി കുര്യൻ......" പിറകിൽ നിന്നുള്ള വിളികേട്ടാണ് എമി തലയൊന്ന് പുറകോട്ട് തിരിച്ചത്. മീരയും ബർണാഡും ഒരുമിച്ചായിരുന്നു വന്നത്.

മീര : നോക്കണ്ടന്നെ വി ആർ മിത്രോം.....! ഒരിടവേളക്കു ശേഷം ഞങ്ങൾ മിത്രങ്ങൾ ആയി.

എമിയും ബർണാഡും ചിരിച്ചു.

മീര : ഇവന്റെ ലാൻ ക്രൂയിസറിലാണ് ഇവിടെ വന്നിറങ്ങിയത്.

ആട്ടെ എന്താ സബ്ജക്റ്റ്.....? ഉന്മാദം തന്നെയാണോ....? ശില്പികൾ ഇമ്മാതിരി പണിക്ക് നിൽക്കില്ല. മീര വാചാലയായി.

എമി : വിഷയം ഉന്മാദം ആണെങ്കിലും ഇതിലെ കഥാപാത്രങ്ങളും സാഹചര്യങ്ങളും വളരെ വ്യത്യസ്തമാണ്.

ബർണാഡിനു എന്ത് തോന്നുന്നു......?

എമി ഇക്കാര്യത്തിൽ സാധാരണയായി അഭിപ്രായം ചോദിക്കാറില്ലായിരുന്നു. പക്ഷെ ഇങ്ങനെ പറഞ്ഞതുകൊണ്ടാകും എല്ലാവരും ഒന്നദ്ഭുതപ്പെട്ടു.

ചിരികൊണ്ട് ഒരുത്തരം കൊടുക്കാൻ കഴിയുമെങ്കിൽ അതാണ് ഇവിടെ വേണ്ടത്.പരിണാമ സിദ്ധാന്തത്തിനു വിരുദ്ധ മാണെങ്കിലും എല്ലാ മനുഷ്യരെയും കുരങ്ങന്റെ പ്രതിരൂപമായി കണ്ടു നോക്കൂ...? മനുഷ്യരുടെ അസംതൃപ്തി വികൃതിയായി പരിണമിക്കും. എമിയുടെ ഭാവനയിലെ കുരങ്ങൻ ചെയ്യുന്ന പോലെ. വട്ടാണെന്നു വേണമെങ്കിലും കണക്കാക്കാം!

ഈ രീതിയിൽ ബാർണാഡ് ഉത്തരമിട്ടപ്പോൾ എമിയും മീരയും കുണു കുണാന്നു ചിരിച്ചു.

എമി : നിങ്ങൾക്ക് നല്ല ലോജിക്കുണ്ട്. ഭാവനയെക്കാളും ലോജിക്കെന്നതിനെ വിളിക്കുന്നതാണു നല്ലത്!

മീരക്ക് ദേവിന്റെ കത്തുണ്ടായിരുന്നു. കത്ത് കൈമാറാൻ മാത്രമല്ല എന്തോ ചിലത് ചികഞ്ഞെടുക്കാൻ കൂടിയായിരുന്നു കറുപ്പയ്യ അവിടെ എത്തിയത്.

എമി : ആ ബോറൻ കറുപ്പയ്യ വന്നിരുന്നു. കത്തല്ല അയാളുടെ ലക്ഷ്യം!

ബർണാഡ് : പിന്നെ.......?

കറുപ്പയ്യ ആളൊരു നുണയനാണ്. അയാൾ കോളേജിലെ ശിപായി ആകുന്നതിന് മുൻപ് വക്കീലിന്റെ ഗുമസ്തനായിരുന്നു. അങ്ങനെ ചില കുരുട്ട് ബുദ്ധിയൊക്കെയുണ്ട്................ മീര തുടർന്നു.

മീര : എമി തന്ന അറിവ് ഞാൻ പങ്കുവച്ചന്നെ ഉള്ളൂ

Dr. കുര്യൻ വടകരയിൽ പ്രാക്ടീസ് ചെയ്യുന്ന സമയം. എമിയും ഡോക്ടറും അവിടത്തെ അറിയപ്പെടുന്ന ഒരു വക്കീലിന്റെ വീട്ടിൽ റെന്റിനായിരുന്നു താമസിച്ചിരുന്നത്. വക്കീലിന്റെ ഗുമസ്തനായി ഈ കറുപ്പയ്യ അവിടുണ്ടായിരുന്നു.പിന്നെയൊരു സുപ്രഭാതത്തിൽ അറിയുന്നത് ജോലി മതിയാക്കി അയാൾ തിരുവനന്തപുരത്തേക്ക് ചേക്കേറിയെന്നാണ്. ചില മാസങ്ങൾക്കു ശേഷം ഡോക്ടറുടെ പെങ്ങളുടെ സർവീസ് സംബന്ധിയായ പ്രശ്നങ്ങൾക്ക്  ഇപ്പോഴത്തെ അയൽക്കാരിയും   അഡ്വക്കേറ്റുമായ   വാഹിദ ബീഗത്തെ തിരുവനന്തപുരത്ത് ചെന്ന്            കണ്ടിരുന്നു. അന്നവിടെ ഗുമസ്ഥനായി കറുപ്പയ്യ ഉണ്ടായിരുന്നു. ഇടക്ക് കേസ് സംബന്ധമായി അയാളെ വിളിച്ചിട്ടുമുണ്ടായിരുന്നു. പിന്നെ കാണുന്നത് ഇപ്പോഴാണ്. എമി സംഭവങ്ങൾ വിശദീകരിച്ചു.

ബർണാഡ് : ഇന്നെന്താ ക്ലാസ്......? പ്രൊഫ. രഘുനന്ദനാണോ.......?

മീര : mr. കപിലമൂർത്തിയാണ്. മദ്യം അയാളെ വഹിക്കുന്നത്കൊണ്ട് ബാറിന്റെ വരാന്തയിലെവിടെയെങ്കിലും കിടന്നു ഉറങ്ങുന്നുണ്ടാവും!

എമി : പക്ഷെ ആള് നല്ലൊരു ശില്പിയാണ്.

മീര : പക്ഷെ എന്ത് ചെയ്യാം......! ഇങ്ങേരും ദേവുമൊക്കെ ഒരേ അച്ചിൽ വാർത്തെടുത്തവരാണ്. ജീവിക്കാൻ മറന്നുപോയവർ!

തത്കാലം ജീവിക്കാൻ മറന്നു പോയവരെ പറ്റി സംസാരിക്കാതിരിക്കുന്നതാണ് ശരി! ബർണാഡ് പറഞ്ഞു.

ബർണാഡ് : വായോ! മൂഡ് കളയണ്ട, ഓരോ കാലിച്ചായ അടിച്ചേക്കാം!

.............................................................................................…........................................

സമോവറിൽ വെള്ളം തിളച്ചു ആവി പൊന്തുന്നു. കരിയടിച്ച കോളേജ് ക്യാന്റീനിലെ ആദ്യ നിരയിലെ ടേബിളിനു ചുറ്റും മൂവരും ഇരുന്നു. ചൂടു പറക്കുന്ന കാരാവടയും നല്ല കടുപ്പത്തിൽ ചായയും മൂവർക്കും കൊണ്ടു വച്ചു.

ബർണാഡ് : അണ്ണാ ഉള്ളിവടയില്ലേ......

ഉള്ളിവടയില്ല സർ ഇതുമാത്രേ ഉള്ളൂ! ഉള്ളിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു.

എമി : ചായ ഉഷാറായിട്ടുണ്ട്. പിന്നെ ആ കറുപ്പയ്യയെ അങ്ങനെ വെറുതെ വിടാൻ വരട്ടെ!

മീര : യെസ്, പറഞ്ഞുവരുമ്പോൾ അയാൾ എത്തിയത് സ്പൈ വർക്കിന് വേണ്ടിയായിരിക്കും!

കത്തിന്റെ പേരിൽ അഡ്വ. വാഹിദ ബീഗത്തിനു വേണ്ടിയായിരിക്കും ഇവിടെ അയാൾ വന്നത്   , അവർ തമ്മിൽ കുടുംബ പരമായി ഇപ്പോഴും നല്ല ബന്ധമുണ്ട്. എമി പറഞ്ഞു.

മീര ചില ദിവസങ്ങൾക്ക് മുൻപ് ജിമ്മിൽ വച്ചു കേട്ട ശാരദ ശ്രീനിവാസന്റെയും അഡ്വ. വാഹിദ ബീഗത്തിന്റെയും അടക്കം പറച്ചിൽ അവിടെ ഒന്നുകൂടെ ആവർത്തിച്ചു. ഇവിടെ എന്ത് നടക്കുന്നുവെന്ന് അറിയേണ്ടത് അവരുടെ കൂടെ ആവശ്യമായി മാറിയിരിക്കുന്നു.

ബർണാഡ് : ഇവിടെ എന്താണ് നടക്കുന്നതെന്ന് ചോദിച്ചാൽ കപില മൂർത്തി സർ അടിച്ചു പാമ്പായി ബാറിന്റെ വരാന്തയിൽ അഭയം കണ്ടെത്തിയതിനാൽ പ്രിയങ്കരനായ പ്രൊഫ. രഘുനന്ദൻ ക്ലാസ്സിനായി ഇവിടെയെത്തും അത്ര തന്നെ!

എല്ലാവരും ചിരിച്ചു.

ക്ലാസ്സിലേക്ക് തിരിച്ചു നടക്കുന്നതിനിടയിൽ പരിസര  കടപ്പുറത്തേ ബലഹീനതകൾ     ഇല്ലാത്ത ചില നല്ലവരായ സ്ത്രീകളെ പറ്റി അവർ സംസാരിച്ചു. ടൂറിന്റെ ഭാഗമായി കൂട്ടമായെത്തിയ കോളേജ് പിള്ളാരെ അടിച്ചോടിച്ചു മഞ്ഞ പത്രത്തിന്റെ ബോക്സ് ന്യൂസായി മാറിയ ആ പെണ്ണുങ്ങൾ അദ്‌ഭുതമാണെന്ന് അഭിപ്രായപ്പെട്ടു. ആദർശധീരരും മോറൽ ഭൂപഡ നിർമ്മാതക്കളുമായ ഈ സ്ത്രീകളും അവരെ പിന്താങ്ങുന്ന പുരുഷ പടയുമാണെല്ലോ നാടിന്റെ ടൂറിസത്തെ രേഖപ്പെടുത്തുന്നതെന്ന് ആലോചിച്ചപ്പോൾ ബീച്ചിൽ കിട്ടാതെ പോയ തല്ലുകളെ ഓർത്ത് അദ്‌ഭുതപ്പെട്ടുപോയി.

മീര : ഇതും ഒരു കാലം!

എമി : ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു

തല്ല് കിട്ടിയവരും തല്ല് കൊടുക്കുന്നവരും ഒരു പോലെ താരങ്ങളാണ്. താരങ്ങൾ ഇല്ലാത്ത ജീവിതം ഒരു ജീവിതമേ അല്ലെന്നാ വയ്പ്.ഭാണ്ഡത്തിലെവിടെയോ പൂഴ്ത്തിവച്ച വിവാഹ സർട്ടിഫിക്കറ്റും കൊണ്ടു വേണം ഇനിയിപ്പോ നാട്ടിലെ ബീച്ചിലൊക്കെ ഒന്ന് ഇറങ്ങാൻ!

എമി പരിഭവപ്പെട്ടു.

മീര : തത്കാലം നല്ലത് രഘുനന്ദൻ സറിന്റെ ക്ലാസ് തന്നെയാണ്!

ബർണാഡ് : ബീച്ചേ നിനക്ക് വിട! തല ചായിക്കാൻ ഒരിടം തന്ന ഫ്ലാറ്റെ..........

മീര : വായോ വേഗം.........!




Tuesday, 6 February 2024

വീൽ ഓഫ് ലൈഫ്

 5









ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി തണുത്ത വെള്ളം മടമടാന്ന് ബർണാഡ് കുടിച്ചിറക്കി. മാർക്കറ്റിൽ നിന്നും മേടിച്ച നല്ല പെടക്കണ മത്തിയും വഴി വക്കിലെ   അണ്ണാച്ചിയുടെ കയ്യിൽ നിന്നും മേടിച്ച  മൺ ചട്ടിയും 2 b യിലെ കിച്ചണിൽ കൊണ്ടുവച്ചു.

" bloody shit!" ബർണാഡ് ആരോടൊന്നില്ലാതെ പറഞ്ഞു.

" എന്താ ബർണാഡ്! യു ആർ വെരി ടെൻസ്ഡ്.......? ഫ്ലാറ്റ് സെക്രട്ടറി സംസാരിക്കുന്നത് കണ്ടു.....? എന്ത് പറ്റി....!"

അതുപിന്നെ അറിയാമല്ലോ അപ്പുറത്തെ വീട്ടിൽ നടക്കുന്നത് എന്തെന്ന് അറിയാൻ മാത്രം ചെവിയും കണ്ണും ഉപയോഗിക്കുന്ന ചില കാപാലികൻമാർ ചുറ്റിലും ഉണ്ട്. ഇവറ്റകൾ ഭയങ്കര ശല്യക്കാരാണ്!

മീര : നമ്മളൊക്കെ ഒഴുക്കിന് എതിരായി നീന്തുന്നവരാണ്. അതുകൊണ്ട് ഇതൊക്കെ സ്വാഭാവികം!

ബർണാഡ് : ഉം

ബർണാഡ് കിതക്കുന്നുണ്ടായിരുന്നു. ഉത്ഘണ്ട മുഖത്തും പ്രകടമായിരുന്നു. കയ്യിലിരുന്ന കാറിന്റെ കീ ടീ പ്പോയിലേക്ക് വലിച്ചെറിഞ്ഞു. ബാത്ത് റൂമിൽ കയറി മുഖമൊന്നു കഴുകി.

മീര : സെക്രട്ടറിയേ എന്തിനു പറയണം, തൊട്ടടുത്ത ഫ്ലാറ്റിലെ ശാരദ ശ്രീനിവാസൻ വക ഗോസിപ്പ് ഇന്നലെ ഞാൻ ജിമ്മിൽ വച്ചു കേട്ടതാണു.

" 9th ഫ്ലോറിൽ താമസിക്കുന്ന ബർണാഡിന് ഇവിടെ സെക്കന്റ് ഫ്ലോറിൽ എന്താ കാര്യമെന്ന്......? വക്കീൽ ആയ വാഹിദ ബീഗം പോലും ഈ ഗോസിപ്പിന് കയ്യടിക്കുന്നത് കണ്ടപ്പോൾ തുടങ്ങിയ ചൊരുക്ക് ഇപ്പോഴും എന്നെ വിട്ട് മാറീട്ടില്ല!"

മീര : ലീവ് ഇറ്റ് ബർണാഡ്, ഇതൊക്കെ സ്വാഭാവികം!

അല്ലെങ്കിൽ തന്നെ ഈ നാല് ചുമരുകൾ തീർത്ത മറക്കുള്ളിൽ നമ്മൾ ചിലപ്പോൾ പാടും! ആടും! കെട്ടിപിടിക്കും! സാമൂഹിക മാലിന്യങ്ങൾ ആകാത്തിടത്തോളം കാലം നമ്മൾ സുരക്ഷിതരാണ്. ബർണാഡ് പറഞ്ഞു

മീര : ശരിക്കും നിന്റെ മുഖഭാവം കണ്ടാൽ പ്രശ്നം അതൊന്നുമല്ലെന്ന് തോന്നുന്നുണ്ടല്ലോ......?

ബർണാഡ് : പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ.......? മീരക്കില്ലേ പ്രശ്നങ്ങൾ.....?

ചിരിച്ചുകൊണ്ട് മീര തുടർന്നു. നിനക്ക് സ്നേഹദീപവുമായി സൗന്ദര്യ പിണക്കമുണ്ട്... അതുപോലെ ദേവുമായി എനിക്കും....! അതിൽ കൂടുതലായി എന്ത് തന്നെ ഉണ്ടെങ്കിലും പ്ലീസ് വേണ്ട! അതിവിടെ നമ്മൾ രണ്ടാളും ഛർദ്ദിക്കണ്ട!

ബർണാഡ് : ജീവനുള്ള ശബ്ദം ഫോണിന്റെ അങ്ങേ തലയിൽ നിന്നും കേൾക്കുന്നതിനേക്കാൾ നല്ലത് കത്തുകൾ തന്നെയാണ് മീരാ....!

മീര : എങ്കിൽ കത്തുകളും നോവിക്കുന്നുണ്ട് ഡിയർ.....അക്ഷരങ്ങളായി അതും വേദനയാണ്!

നോവ് മാറ്റാൻ എന്താ ഏർപ്പാട്...? നിധി തേടി ഇറങ്ങിയ സാന്റിയാഗോവിനെ കണ്ടാലോ....? ബർണാഡിന് പക്ഷെ ലുഡ്വിക് ജാനിനോടാണ് താൽപര്യം.ഒന്നിലും ഉറച്ചു നിക്കുന്നില്ല.മലക്കം മറിച്ചിലിനോടുവിൽ ഒരു കൺക്ലൂഷനിൽ മീരയും ബർണാഡുമെത്തി....

മിലൻ കുന്ദേരയിൽ നിന്നും പൌലോ കൊയ്‌ലോ വിലേക്കുള്ള ദൂരം എണ്ണി തീർക്കാൻ പറ്റുന്നതല്ല. അതെ ഡിസ്റ്റൻസ് അവരുടെ കഥാപാത്രങ്ങളിലുമുണ്ട്!

മീര : ഒൻപതാം നിലയിൽ എത്തിയാൽ  ഇക്കാര്യത്തിൽ കുറച്ചുകൂടി ക്ലാരിറ്റി കിട്ടും....

മീര തുടർന്നു.

നിന്റെ ഫ്ലാറ്റിലെ വടക്കേ വശത്തെ ജാലകങ്ങൾ തുറന്നിട്ടാൽ കാറ്റ് കടലും    കടന്ന്  വന്നു നമ്മളെ തഴുകും. ആ കാറ്റിനു സുഗന്ധമുണ്ടാകും. സാന്റിയാഗോയും ലുഡ്വിക് ജാനുമൊക്കെ ആ ഗന്ധം ആസ്വദിച്ചിട്ടുണ്ടാകും...!

മീര : നമുക്ക് പോയാലോ.....?

............................................................................................................................................................................................................

ഡൈനിങ് ഹാളിലെ ഷെൽഫിൽ അടുക്കി വെച്ചിരുന്ന ആൽക്കമിസ്റ്റും ദി ജോക്കുമെടുത്ത്   വായിക്കുന്നതിനിടയിൽ ബർണാഡ് സോഫയിൽ ഇരുന്നു അറിയാതെ ഉറങ്ങിപ്പോയി. എസി ഓഫ് ആക്കി വടക്കു വശത്തെ ജാലകങ്ങൾ തുറന്നുവച്ചേക്കുകയായിരുന്നു....

അടുക്കളയിൽ കടുക് പൊട്ടുന്ന ശബ്ദം കേട്ടാണ് ബർണാഡ് ഉറക്കത്തിൽ നിന്ന് എണീറ്റത്.

എന്റെ സ്വപ്നത്തിൽ കേട്ടതാണോ ഈ ശബ്ദം!

അല്ല ബർണാഡ് റിയാലിറ്റിയാണ്. ജീവൻ നഷ്ടപ്പെട്ടിരുന്ന മത്തിയെ കറിയാക്കി മാറ്റുന്ന വേവലാതി! പ്രാകൃത രൂപത്തിൽ ഇനിയും ഇരുന്നാൽ മത്തിയുടെ ആത്മാവ് കൂടി നഷ്ടപ്പെടും. ജീവനും ആത്മാവും നഷ്ടപ്പെട്ട മത്തി പിന്നെ സൂക്ഷ്മാണുക്കൾക്കു മാത്രമായി തള്ളപ്പെടും! ഇതുപോലാണ്ശോ ഭയറ്റ മനുഷ്യരുടെ കാര്യവും !

ബർണാഡ് സിഗരറ്റിനു തീ കൊളുത്തി. സോഫയിൽ അലക്ഷ്യമായി ഇട്ടിരുന്ന ദി ജോക്കിനെ ഷെൽഫിൽ ഭദ്രമായി വച്ചു. തുറന്നിട്ടിരുന്ന വടക്കേ ജാലകങ്ങൾ അടച്ചു എസി ഓൺ ആക്കി.

ബർണാഡ് : ഇതും റിയാലിറ്റിയാണ് ഡിയർ!

മീര : എന്ത്? എരിയുന്ന സിഗരറ്റിന്റെ മണമോ അതോ വായുവിൽ പാറി നടക്കുന്ന പുകയോ......?

നിക്കോട്ടിനിൽ അടങ്ങിയിരിക്കുന്ന ലഹരി യാഥാർഥ്യമാണ്. ബർണാഡ് പറഞ്ഞു.

ഞാൻ ഒരു കഥ പറഞ്ഞാൽ തനിക്ക് ബോർ ആകുമോ....?

എന്തോ ആലോചിച്ച ശേഷം മീരയൊന്ന് ചിരിച്ചു. ബർണാഡിന്റെ കഥകൾ കേൾക്കാൻ കാത്  കൂർപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു മീരക്ക്, അതും വർഷങ്ങൾക്ക് മുൻപ്. അന്ന് എവിടേക്കോ ആരോടും ഒന്നും പറയാതെ ബർണാഡ് അകന്നുപോയിരുന്നു. ബന്ധപ്പെടാൻ മൊബൈൽ നമ്പർ ഇല്ല, അതുപോയിട്ട് കത്തയക്കാൻ ഒരു മേൽവിലാസം പോലും ബർണാഡ് നൽകിയിരുന്നില്ല.ഒടുവിൽ വർഷങ്ങൾക്കിപ്പുറം കൊച്ചി ബിനാലയിൽ വച്ചാണ് പരസ്പരം കണ്ടുമുട്ടിയത്.  മോഡറേറ്റർ ബോസ് കൃഷ്ണമാചാരിയുമായ് ചേർന്ന് സെൽഫിയുമെടുത്തിരുന്നു. അന്നു പക്ഷെ അടുത്തത് സ്നേഹദീപത്തോടായിരുന്നു. ഇതൊക്കെ ബർണാഡ് പറയാൻ പോകുന്ന കഥയുടെ ഭാഗങ്ങൾ ആയിരിക്കാം!

മീര : നിന്റെ കഥകൾക്ക് ഞാൻ നല്ലൊരു കേൾവിക്കാരിയാകാം! പോരെ.....?

ഫൈൻ ആർട്സ് കോളേജിലെ പഠനശേഷം പടം വരച്ചു ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടി മുട്ടിക്കാൻ പറ്റുമെന്ന അവസ്ഥയിൽ ആയിരുന്നില്ല ബർണാഡ് . അപ്പന്റെ കള്ളുകുടി സകലതും തകിടം മറിച്ചിരുന്നു. കുടിച്ചു കുടിച്ചു സകലതും വിറ്റു തുലച്ചു. പ്രാർത്ഥന ഒഴിച്ച് നിർത്തിയാൽ അമ്മക്ക് ഈ സാഹചര്യത്തെ എങ്ങനെ തരണം ചെയ്യണമെന്ന് അറിയില്ലായിരുന്നു. തന്റെ അക്കാഡമിക് മികവ് കണ്ടു വികാരയച്ചൻ വഴി ഒരു സ്‌കോളർഷിപ്പ് ലഭിച്ചു. അതിന്റെ പിൻബലത്തിലാണ് ഡൽഹി യൂണിവേഴ്സിറ്റിയിൽ ചേർന്ന് ഇക്കൊണോമിക്സിൽ യുജിയും പിജിയും പിന്നെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഫെല്ലോഷിപ്പുകളും നേടിയത്.

 ചിലപ്പോഴൊക്കെ അമ്മയോട് ബർണാഡ് തമാശക്ക് പറയുമായിരുന്നു, സഭയുമായുള്ള ബന്ധം കാരണം ആകെയുണ്ടായിരുന്ന മെച്ചം ഇതായിരുനെന്ന്.

വികാരിയച്ചന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു വെന്ന് പിന്നെയാണ് ബർണാഡിനു ബോധ്യമായത്. അദ്ദേഹത്തിന്റെ മച്ചുനത്തി സ്നേഹദീപത്തെ കൊണ്ട് ബർണാഡിനെ വേളി കഴിപ്പിക്കണമെന്ന വസ്തുത.ബർണാഡും സ്നേഹദീപവും തമ്മിൽ പരിചയവും ആത്മബന്ധവും ഉണ്ടായിരുന്നെങ്കിലും വിവാഹത്തെ പറ്റിയോ ഭാവിയെ പറ്റിയോ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഒടുവിൽ മനസ്സില്ലാമനസ്സോടെയാണെങ്കിലും അമ്മയുടെയും വികാരിയച്ചന്റെയും നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു രണ്ട് പേർക്കും!

അങ്ങനെ ഫ്രീയായി കിട്ടുന്ന സാമൂഹിക സുരക്ഷക്കും ചില പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങൾ കിടന്ന് കിടന്നു വെന്ത് വെണ്ണീറായി അതിൽ നമ്മുടെ ആശകളും നിരാശകളും അടിഞ്ഞു ചേരും! ഓർത്തെടുക്കാനുള്ള സമയം പോലും കാണിനില്ല.ആ ചുഴിയിൽപ്പെട്ടു പോയവരാണ് ബർണാഡും സ്നേഹദീപവുമൊക്കെ........

കൂടുതലെന്തിങ്കിലും പറയുന്നതിന് മുൻപായി മീര രണ്ട് കയ്യും കൊണ്ട് ബർണാഡിന്റെ വായ പൊത്തിപ്പിടിച്ചു.

മീര : നിർത്ത്!

കൈകൾ മുഖത്തു നിന്നും മാറ്റിയ ശേഷം മീരയുടെ കൈവിരലുകൾ ബർണാഡിന്റെ മുടിയിഴകളിലൂടെ പരതി. ചെറുതായി തലയൊന്ന് കുലുക്കി......

മീര : മത്തിക്കറി തണുക്കും, വായോ കറി കൂട്ടി  ചോറുണ്ണാം......

എമി ഔപചാരികതയുടെ യാതൊരു പിന്തുടർച്ചയും കാണിക്കാതെ വാതിൽ തുറന്നു അകത്തു കയറി.

ബർണാഡ് : വെൽക്കം മൈ ഡിയർ എമി കുര്യൻ

മീര : ഇങ്ങേരു രാജാവിന്റെ തല കളിക്കാൻ തുടങ്ങിയിരിക്കുന്നു..

എമി : കരുക്കൾ നീക്കിയോ....?

മീര : പിന്നല്ലാതെ

വരൂ! ചൂടാറാത്ത മത്തിക്കറിയും കൂട്ടി നമുക്ക് വയറു നിറച്ചു ചോറുണ്ണാം, ബർണാഡിന്റെ സംസാരം ഇങ്ങനെ കടന്നു പോയി...........