4
താറാവ് റോസ്റ്റ് തയ്യാറാക്കുന്ന വിധം - സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ആവശ്യത്തിനു എടുത്ത ശേഷം എണ്ണയിലിട്ട് നല്ലവണ്ണം വഴറ്റുക. ആവശ്യത്തിനു ഉപ്പും തുടർന്ന് തക്കാളിയും ഇട്ട ശേഷം മീഡിയം സൈസിൽ അരിഞ്ഞ താറാവ് കഴ്‌ണങ്ങൾ ചേർത്തു ആവശ്യത്തിന് മഞ്ഞൾ പൊടിയും മല്ലിപ്പൊടിയും കാശ്മീരി ചില്ലി പൌഡറും ഗരം മസാലയും ഇട്ടു നല്ലവണ്ണം മിക്സ് ചെയ്യുക. തുടർന്ന് നല്ലവണ്ണം വെകിച്ചെടുക്കുക. വെന്ത ശേഷം കട്ടിയുള്ള തേങ്ങാപ്പലും മല്ലിചെപ്പും ചേർത്തു കടുകും താളിച്ചു നല്ലവണ്ണം റോസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക. ഒടുവിൽ കുരുമുളക് പൊടി കുനുകുനാന്നു തൂറ്റുക..........
ശ്രദ്ധിക്കുക : അപൂർണ്ണമാണെന്ന് കരുതുന്നവരോട് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ താറാവ് റോസ്റ്റ് തയ്യാറാക്കണം എന്ന അപേക്ഷയോട് കൂടി ചെന്തിട്ടയിലെ ഫ്ലാറ്റ് നമ്പർ 2 b യിൽ ഐശ്വര്യമായൊരു ഗൃഹപ്രവേശന ചടങ്ങ് നടന്നു. റെന്റിനാണെങ്കിലും ചില ചടങ്ങൊക്കെ ഉണ്ടെന്നു ബ്രോക്കർ ശശി ഓർമ്മിപ്പിചെങ്കിലും ബ്രോക്കർ കാശും കൊടുത്തു പുള്ളിക്കാരനെ പറഞ്ഞയച്ചു. പാല് കാച്ചുന്നതിനു പകരം പാലപ്പം ചുട്ടു.എമിയുടെ സ്പെഷ്യൽ താറാവ് റോസ്‌റ്റും തയ്യാറായി. ബർണാഡ് മുറികളെ കൂടുതൽ ഭംഗി ആക്കാൻ ശ്രമിച്ചു. അന്നവിടെ പുതിയൊരു അതിഥിതി ഉണ്ടായിരുന്നു.dr കുര്യൻ. മലബാറിലെ അറിയപ്പെടുന്ന സൈക്യാട്രിസ്റ്റാണ്. എമിയുടെ ജീവിത പങ്കാളി യും.
പാല് കാച്ചലോക്കെ നടത്തി മനോഹരമായ ഇന്നത്തെ ഈവിനെ രസംകൊല്ലിയാക്കാൻ നാല് പേർക്കും താത്പര്യമില്ല.
" വി വാണ്ട് സംതിങ് ഡിഫറന്റ് " dr കുര്യന്റെ വക കമന്റ്.
എന്ന് കരുതി കുപ്പിയുടെ കഴുത്ത് പൊട്ടിച്ചു മൂക്കറ്റം കുടിച്ചു 60 km ദൂരയുള്ള എസ്റ്റേറ്റിലേക്ക് എമിയോടൊപ്പം ഡ്രൈവ് ചെയ്യാനൊന്നും സാധിക്കത്തില്ല "
എങ്കിൽ പിന്നെ രാജാവിന്റെ തല കളിച്ചാലോ............? ബർണാഡ് ആ വഴിക്കാണ് ചിന്തിച്ചത്.
മീര : എന്ത്? രാജാവിന്റെ തലയോ........? ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെയൊരു കളിയെ കുറിച്ച് അറിയുന്നത്....!
ഇതൊരു തരം ലൈഫ് ഗെയിമാണ്. നീട്ടി വരച്ച ചതുരംഗ ബോർഡിൽ പരസ്പരം ആദ്യം കൂട്ടിമുട്ടുന്നവർ വിജയിക്കും! ബർണാഡ് പറഞ്ഞു. ഈ ഗെയിമിന്റെ റിസൾട് കിട്ടാൻ പ്രയാസമാണ്. ചിലപ്പോൾ ജീവിതകാലം മുഴുവൻ കാത്തിരിക്കേണ്ടി വരും! റിസൾട് ഉണ്ടായില്ലെന്നും വരാം!
എമി : ഈ ആറു മാസം കൊണ്ട് ആരെങ്കിലും ഗെയിമിൽ ജയിച്ചാലോ.....?
ബർണാഡ് : കളിച്ചു നോക്കാം! Dr കുര്യന്റെ പ്രസിദ്ധമായ മധുവിധുക്കാല ഗാനം കേട്ടാലോ......?
Dr കുര്യൻ : എമി എന്നെ ഗായകനുമാക്കി.
മധുവിധുക്കാല ഗാനം ഒരർത്ഥത്തിൽ ഓർമ്മ കളുടെ പുളിച്ചു തികട്ടലാണ്. അൻപതുകളിലെ നസ്രാണികളുടെ മലബാർ കുടിയേറ്റവും എൺപതിൽ ജനിച്ചു വീണ കുര്യന്റെ ജീവിത പടയോട്ടവുമാണ് പാട്ടിലെ ഹൈലൈറ്റ്. എമിയുടെയും കുര്യന്റെയും മധുവിധു നാളിൽ കുര്യൻ തന്നെ എഴുതി ചിട്ടപ്പെടുത്തി എമിയുടെ നിർബന്ധം കാരണം കുര്യൻ തന്നെ പാടി ഹിറ്റാക്കിയ ഗാനം. ഫോക് ശൈലിയിലൊന്നുമല്ല. തികച്ചും dr കുര്യൻ ശൈലിയിൽ. രഹസ്യമായി എമിക്ക് മാത്രം പാടിക്കൊടുത്തുകൊണ്ടിരുന്ന ഗാനം എമിയുടെ തന്നെ നിർബന്ധം കാരണം dr കുര്യൻ പരസ്യമായി പാടാൻ തുടങ്ങി.
ബർണാഡ് താളമിട്ടു. എമിയും മീരയും നൃത്തം ചെയ്തു. Dr കുര്യൻ ഉച്ചത്തിൽ നീട്ടിയും ഇടക്ക് പതിഞ്ഞ സ്വരത്തിലും ഗാനം ആലപിച്ചു. ഗാനം ഒരു ലഹരിയായി മാറി. അവിടെ മറ്റൊന്നിനും സ്ഥാനം ഉണ്ടായിരുന്നില്ല. നിരാശയോ വിഷമങ്ങളോ അവിടെ കടന്നു വന്നില്ല. ജനനം മുതൽ കല്യാണം വരെയുള്ള വിപ്ലവ മുഹൂർത്തങ്ങൾ വള്ളി പുള്ളി തെറ്റാതെ ഗാനത്തിൽ ഉണ്ടായിരുന്നു. എല്ലാവരും ഗാനം ആസ്വദിച്ചു.
മദ്യമേ നിനക്ക് തത്കാലം വിട! മീരയും ബർണാഡും കൈകൊട്ടി. എമി dr കുര്യനെ കെട്ടിപിടിച്ചു.
ബർണാഡ് : കഥ പറച്ചിൽ ക്ലിഷേ ആയതുകൊണ്ടായിരിക്കാം ജീവിതത്തെ ഇങ്ങനെ പാട്ട് രൂപത്തിൽ ചിട്ടപ്പെടുത്തിയത്........!
ഓർമ്മകൾക്ക് സുഗന്ധമുണ്ടെങ്കിലും നിത്യവും ഇതാവർത്തിക്കുമ്പോൾ വിരസത ഉണ്ടാകുന്നു. കേൾക്കുന്നവർക്ക് ബോർ അടിക്കും. എങ്കിലും തന്റെ ജീവിതം പറയാൻ അഭിമാനം മാത്രമേ ഉള്ളൂ വെന്ന് കുര്യൻ ഉണർത്തിച്ചു.
80 കളിലെ മലബാറിലെ കുടിയേറ്റക്കാരുടെ ജീവിതം തികച്ചും വ്യത്യസ്തമായിരുന്നു. അപ്പനും അമ്മയും പകലന്തിവോളം കൃഷിയിടത്ത് പണിയെടുക്കും. കൈകാലുകൾ ഉറച്ച പിള്ളേർ ഉണ്ടെങ്കിൽ ഉസ്‌കൂൾ വിട്ടശേഷം മാതാപിതാക്കളെ ജോലിയിൽ സഹായിക്കും. ഇതിനിടയിൽ സ്കൂൾ ജീവിതത്തെ അതിജീവിക്കുന്നവർ പഠിച്ചു പരിഷ്കാരികൾ ആയി പട്ടണത്തോ നാട്ടിലോ മികച്ചൊരു ജീവിതം തട്ടിക്കൂട്ടും. അല്ലാത്തവർ സ്കൂൾ ഡ്രോപ്പ് ഔട്ട് ആയി കുടിയേറ്റകർഷകരായി മാറിയിട്ടുണ്ടാകും. മലയോരത്തെ ശരാശരി ജീവിതങ്ങൾ ഇങ്ങനെയൊക്കെയാണ്. ഇതിൽ പ്രൊഫഷണൽ വിദ്യാഭ്യാസം ലഭിച്ചയാ ളുകളിൽ ഒരാൾ കുര്യനായിരുന്നു.
മീര : പിന്നെ......?
Dr കുര്യൻ : പിന്നെയെന്താ......? അന്നത്തെ കൂടിയേറ്റക്കാരുടെ ശത്രുക്കൾ പകർച്ച വ്യാധി കൾ ആയിരുന്നു. മലേറിയ നിത്യസന്ദർശികൻ ആയിരുന്നു......
" ഞങ്ങളുടെ പ്രണയത്തെയാണ് നിങ്ങൾ അറിയാൻ കൂടുതൽ ആഗ്രഹിക്കുന്നതെന്ന് എനിക്ക് തോന്നുന്നു.....? "
ബർണാഡ് : സ്വകാര്യതയെ മാനിക്കുന്നു. എന്നാലും......?
ബർണാഡ് ചിരിച്ചു.
" ഇതൊക്കെ ഒരു നിമിത്തമാണ്. ബർണാഡ് താമസിക്കുന്ന അതെ ഫ്ലാറ്റിൽ മീര റെന്റിനു എത്തിയ പോലെ "
ഇവിടെ ബ്രോക്കർ ശശി ഉണ്ടായിരുന്നു. പക്ഷെ അവിടെ ഞങ്ങളുടെ ഇടയിൽ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. Dr കുര്യൻ പറഞ്ഞു.
എമി : ഇതിയാൻ ഫൈനൽ ഇയർ എംബിബിസിനു കാലിക്കറ്റ് സർക്കാർ മെഡിക്കൽ കോളേജിൽ പഠിക്കുന്ന സമയം. ഒരു ഞായറാഴ്ച എംജി സോമന്റെ സിനിമ കാണാൻ കോഴിക്കോട് സിനിമ കൊട്ടകയിൽ കയറിയതാ. യാദൃശ്ചികമായി കണ്ടുമുട്ടി......
പിന്നെ യൂണിവേഴ്സിറ്റി വളപ്പിൽ വച്ചു, മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ വച്ചു, മാനഞ്ചിറ മൈതാനിയിലെ കവി അരങ്ങിൽ വച്ചു, ടൗൺ ഹാളിൽ വച്ചു നടന്ന ചിത്ര രചന മത്സരത്തിൽ വച്ചു അങ്ങനെ എത്ര എത്രയോ ഇടങ്ങളിൽ വച്ചു.... അനുരാഗബദ്ധരാകാൻ ഇതിൽ പരം ഇനിയെന്ത് വേണം!
മീരയും ബർണാഡും ഇതൊക്കെ ശ്രദ്ധപൂർവ്വം കേട്ടുകൊണ്ടിരുന്നു.
പിന്നെ കല്യാണമെന്നൊക്കെ പറഞ്ഞാൽ അത് കടന്ന കൈ ആയിപ്പോകും. മാസ്റ്റർ ഓഫ് ബിസിനസ് പഠിക്കാൻ കോഴിക്കോട്ടേക്ക് മകളെ പറഞ്ഞയച്ച പാലാക്കാരൻ നസ്രാണി കൊച്ചുതൊമ്മൻ മൊതലാളി ഇതൊക്കെ സഹിക്കുമെന്ന് തോന്നുന്നുണ്ടോ..........? Dr കുര്യൻ തുടർന്നു. ഡോക്ടർ ആണെങ്കിലും താനോരു കുടിയേറ്റക്കാരനാണ്. പാലായിലെ പുത്തൻ പണക്കാരെ പ്പോലെ കയ്യിൽ ലക്ഷങ്ങൾ ഒന്നുമില്ലല്ലോ കുടിയേറ്റ കർഷക കുടുംബത്തിൽ നിന്നും വന്ന തനിക്ക്!
കൊച്ചുതൊമ്മൻ പരിവാരങ്ങളുമായി അങ്ങ് പട്ടണത്തിൽ എത്തി. Dr കുര്യൻ ഹൗസ് സർജൻസി കഴിഞ്ഞു നിൽക്കുന്ന സമയം, എമിയുടെ കോഴ്‌സും കഴിയാറായി. കൊച്ചു തൊമ്മൻ അവിടെ എത്തിയ വാർത്ത കേട്ടപാതി കേൾക്കാത്ത പാതി രണ്ടു പേരും കൂടി അവിടെ നിന്നും ഒറ്റ മുങ്ങൽ! പിന്നെ പൊങ്ങിയത് കണ്ണൂർ ചെറുപുഴയിൽ ആയിരുന്നു. അവിടെ നിന്നും രജിസ്റ്റർ മാരെജ്ഉം കഴിഞ്ഞിരുന്നു.
ഇതിനിടയിൽ സുഹൃത്തുക്കളായ വൈത്തിരി ജോസഫും കൊണ്ടോട്ടിക്കാരി ജഹ്നാരയും മറ്റു ചിലരും കൂടി കൊച്ചു തൊമ്മനെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. അതിലൊരു ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നുവെന്നാണ് പിന്നീട് ജഹ്നാര നേരിട്ട് കണ്ടപ്പോൾ പറഞ്ഞത്. തിരിച്ചു പാലായിൽ എത്തിയ ശേഷം കൊച്ചു തൊമ്മൻ കുര്യന്റെ അപ്പച്ചനു കത്തെഴുതി.താൻ ഇനി വഴക്കിനും വക്കാണത്തിനും അവിടേക്ക് ചെല്ലില്ലാ എന്നും രണ്ട് പേർക്കും നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ടാണ് കത്തിട്ടത്. പക്ഷെ പാലായിലെ തറവാട്ട് മുറ്റത്ത് കാലു കുത്തരുതെന്ന താക്കീതും അതിൽ ഉണ്ടായിരുന്നു.
പിന്നീട് ഒരിക്കലും പള്ളിയിൽ വച്ചു കുർബാന കൂടി മിന്നുകെട്ടാൻ കുര്യനോ എമിയോ തയ്യാറായില്ല. അതിനിടയിൽ എം ബി എ പൂർത്തിയാക്കി എമി നാഷണലൈസ്ഡ് ബാങ്കിൽ ഓഫീസർ ആയി ജോലിയിൽ കയറി. Dr കുര്യൻ സൈക്യാട്രിയിൽ എം ഡി യും നേടി.കലയുടെ അസ്കിതം ഉണ്ടായിരുന്നത് കൊണ്ട് വരച്ചും പാടിയും ജീവിതം കളർഫുൾ ആക്കി. അങ്ങനെ ആ യാത്ര ഇന്നും തുടരുകയാണ്.....
ബർണാഡ് : സബാഷ് dr. നിങ്ങൾ രണ്ടു പേരെയും സമ്മതിച്ചിരിക്കുന്നു!
മീര : കറി തണുക്കാറായി. വിളമ്പിയാലോ...? ബാക്കി കഥ കഴിച്ചു കൊണ്ട് ആകാം.......
എമി : അപ്പോൾ നിങ്ങൾ ഞങ്ങളെ വിടുന്ന ലക്ഷണമില്ല.
എല്ലാവരും ചിരിച്ചു.....!
Dr കുര്യൻ : ശരി, രാജാവിന്റെ തല കളിക്കാം. എന്നാൽ ലെങ്തിയായത് കൊണ്ട് തുടക്കമിട്ടാൽ മതിയാകും....! 6 മാസം കൊണ്ട് ശരിയായാലോ........?
ഈ കളിയിൽ രാജാവ് മാത്രമല്ല രാജ്ഞഹി കൂടിയുണ്ട്! തലയെന്നാൽ അവർ രണ്ട് പേർക്കും അവകാശപ്പെട്ടത് കൂടിയാണ്! കാത്തിരുന്നു കാണാം!