7
ദിവസങ്ങൾ ഒച്ചിഴയുന്നത് പോലാണ് നീങ്ങിക്കൊണ്ടിരുന്നത്. ഇതിനിടയിൽ തീർത്തും ജാമായി പോയത് മീരയായിരുന്നു. തനിക്ക് കിട്ടിയ കത്തിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള ആവലാതിയായിരുന്നു. നാളെ അതൊരു പക്ഷെ പുറം ലോകമറിഞ്ഞു ഒരു തീരുമാനത്തിലെത്തേണ്ടതായും വരാം. ഉറക്കം നഷ്ടപ്പെട്ടു. ഫ്ലാറ്റിലും ക്ലാസ്സിനിടയിലെ ഫ്രീ ടൈമിലും അങ്ങോട്ടുമിങ്ങോട്ടും പതിവിന് വിപരീതമായി നടക്കാനും തുടങ്ങി. ഒടുവിൽ ഗതികെട്ട് ആരോടും പറയാതെ ജില്ലാആശുപത്രിയിലെ സൈക്യാട്രിസ്റ്റിനെ കാണിച്ചു. കുറച്ചു ട്രയാങ്കുലൈസറുകൾ കുറിച്ച് കൊടുത്തു. ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനായിരിക്കും ഇക്കാര്യത്തിൽ കൂടുതൽ സഹായിക്കാൻ കഴിയുകയെന്ന് പറഞ്ഞു. ഒടുവിൽ ഗത്യന്തരമില്ലാതെ എമിയോട് കാര്യങ്ങൾ പറയേണ്ടി വന്നു. വിദഗ്ദ്ധ ഉപദേശത്തിനായി dr കുര്യനെ സമീപ്പിക്കാൻ തീരുമാനിച്ചു. ഒടുവിൽ അത് കലാശിച്ചത് ഒരു പ്ലഷർ ട്രിപ്പിലേക്കായിരുന്നു.
സീഷോർ 🤗🤗🤗🤗🤗🤗🤗🤗🤗🤗
...................................
ഇതൊക്കെ കണ്ട് മറ്റുള്ളവർ വിചാരിക്കും അവർ തെരെഞ്ഞെടുത്തത് ശംഖുമുഖം ബീച്ചോ അതോ കോവളമോ ആയിരിക്കുമെന്നാണ്. അവിടെയാണ് തെറ്റിയത്. ശംഖുമുഖത്ത് നിന്നും മാറി പൂന്തുറക്ക് സമീപം റ പോലെ വളഞ്ഞു നിറയെ പാറകളും മണൽപ്പരപ്പുമായി മറ്റൊരു ബീച്ചുണ്ട്. ഇടക്ക് പൊക്കം കുറഞ്ഞ ടൈപ്പ് ജാഫ്ന തെങ്ങുകൾ ഉള്ളതിനാൽ തണലുമുണ്ട്. പുറംകരക്കാർക്ക് വല്യ പരിചയമില്ലാത്ത ബീച്ച്. എങ്കിലും ksrtc വക സിറ്റി ബസ് സർവ്വീസുകൾ ഉണ്ടായിരുന്നതിനാൽ മറ്റുള്ളവരും ഈ ബീച്ചീനെ പറ്റി ഈ അടുത്ത കാലത്ത്അറിഞ്ഞു തുടങ്ങിയിരുന്നു.
Dr കുര്യന്റെ പ്രത്യേക നിർദ്ദേശ പ്രകാരം തണൽ നോക്കി റിബ്ബൺ കൊണ്ട് ഒരേര്യ അവർക്ക് വേണ്ടി കെട്ടി വേർതിരിച്ചിരുന്നു. അതിന്റെ രണ്ട് വശങ്ങളിലുമായി പെയിന്റിംഗ് ബോർഡും ഉണ്ടായിരുന്നു. അതിനു ഒത്ത നടുക്ക് രണ്ടു കസേരകൾ അടുപ്പിച്ചു മുഖത്തോട് മുഖം നോക്കാൻ പറ്റുന്ന പാകത്തിൽ ക്രമീകരിച്ചിട്ടുണ്ടായിരുന്നു. തികച്ചും ജോളി ട്രിപ്പിന്റെ മൂഡിൽ മീരയുടെ വിഷമങ്ങൾ കേൾക്കാനായിരുന്നു dr കുര്യൻ ഇപ്രകാരമൊരു സജ്ജീകരണം ചെയ്തത്. അധികമാരും വരാത്ത ബീച്ചായതുകൊണ്ട് തന്നെ ഇവിടം മറ്റുള്ളവർക്ക് സെന്റർ ഓഫ് അട്രാക്ഷൻ ആയില്ല.......
നേരം നാല് മണിയോട് അടുക്കുന്നു. പൊക്കുവെയിൽ അടിച്ചു തുടങ്ങി. ഉള്ളതണലിൽ ഇത്തിരി ഇടങ്ങൾ കണ്ടെത്തി.രണ്ടു വശങ്ങളിലും നിന്നുകൊണ്ട് എമിയും ബർണാഡും അടിച്ചു പൊന്തുന്ന തിരമാലയുടെയും അതിൽ മുങ്ങി താഴുകയും പിന്നെ എണീറ്റ് കൈകൾ ഉയർത്തി ലാലലാ കളിക്കുന്ന മുക്കുവ പിള്ളേരുടെ ചിത്രങ്ങൾ വരക്കാൻ തുടങ്ങി. പൊക്കുവെയിൽ ഉണ്ടായിരുന്നെങ്കിലും കാറ്റിനു കുറവുണ്ടായിരുന്നില്ല. അത് തിരമാല കളെ തഴുകി ഒടുവിൽ നാല് പേരെയും ചുറ്റി തിരിച്ചു കടലിലേക്ക് പോകുന്ന ഫീൽ ഉണ്ടായി.
മീര : ഫീൽ ഗുഡ്!
Dr കുര്യൻ : ഹ്മ്മ്! മനസ്സിനാണോ അതോ കാഴ്ചക്കൊ......?
മീര : എല്ലാത്തിലുമുണ്ട്. ഒരു ലോഡ് ഭാരം ഇറക്കിവച്ചതു പോലെ.....!
ഒരു സൈക്കോളജിസ്റ്റെന്ന നിലയിൽ dr കുര്യന്റെ സമീപനം വേറിട്ടതായിരുന്നു. ഉപദേശങ്ങൾ കൊടുത്തു ക്ലയന്റിനെ തൃപ്തിപ്പെടുത്തുന്ന പൊതു സമീപനം അദ്ദേഹത്തിനില്ലായിരുന്നു. നിലവിലെ സ്ഥിതി ബോധ്യപ്പെടുത്തി യാഥാർഥ്യം ഉൾക്കൊണ്ട് കൂടുതൽ വർണ്ണാഭമായി ജീവിതം ക്രമപ്പെടുത്തുന്ന പുരോഗമന ശൈലിയിലായിരുന്നു അയാളുടെ കൗൺസിലിങ്ങുകൾ പലപ്പോഴും. അതിലുപരി ഒരു സൈക്യാട്രിസ്റ്റുകൂടിയായിരുന്നു dr കുര്യൻ.
Dr. കുര്യൻ : ഞാനിപ്പോഴും റൂട്ട് കോസിനു വെ ളിയിലാണ്.
മീര : ദാറ്റ്സ് ഇനഫ് ഡോക്ടർ !
Dr കുര്യൻ : ഈ ക്രൈസിസ് അതിജീവിച്ചുവെന്ന് ബോധ്യപ്പെട്ടാൽ നിർത്തുന്നതാണു പതിവ്!
മീര : ഗുഡ്! എനിക്ക് നിങ്ങളെ പൂർണ്ണ വിശ്വാസമാണ്.
ഇതിനിടയിൽ ഈ പ്രത്യേക ഏര്യയിലേക്ക് മധ്യവയസ്കനായ ഒരു കപ്പലണ്ടി കച്ചവടക്കാരൻ വന്നിട്ടുണ്ടായിരുന്നു. നാലഞ്ച് പൊതി വാങ്ങി അയാളെ ഇവിടെ നിന്നും അവസരോചിതമായി ബർണാഡ് ഒഴിവാക്കി.
മറ്റു തടസ്സങ്ങളൊന്നും നേരിട്ടില്ല. ചില കടൽകാക്കകൾ പതിവിന് വിപരീതമായി കൂട്ടം തെറ്റി സമീപത്തെ തെങ്ങുകളിൽ വന്നിരിപ്പുണ്ടായിരുന്നു. മനനം ചെയ്യാൻ കഴിയാത്തതിനാൽ കടൽകാക്കകളെ ശല്യമായി കണക്കാക്കിയിരുന്നില്ല.
താത്കാലികാശ്വാസം ലഭിച്ചുവെന്ന പ്രതീക്ഷയിൽ ചില ദിവസങ്ങൾക്ക് ശേഷം മീരയൊന്നു ചിരിച്ചു. ഡൽഹിയിൽ വച്ചു നടക്കുന്ന ദേവിന്റെ എക്സിബിഷൻ സംബന്ധിച്ച പ്രശ്നങ്ങൾക്ക് താത്കാലിക വിരാമമായി.
ദേവ് തന്റെ കണ്ണുകൾക്ക് യോജിച്ചവനല്ലെങ്കിലും കലാകാരനെന്ന നിലയിൽ അംഗീകരിച്ചേ മതിയാകൂവെന്ന പൊതു തത്വം വളരെ സ്വീകാര്യമായി മീരക്ക് തോന്നി. കൂടാതെ അവിടെ സംസാരിച്ചയാതൊന്നും തന്നെ എമിയോടും ബർണാഡിനോടും ഡിസ്കസ് ചെയ്യാനും മെനക്കെട്ടില്ല. ആരും ഒന്നിനെ പറ്റി ചോദിച്ചുമില്ല. ഒരു ശാന്തത പരന്നു.
Dr കുര്യൻ : ഇനിയിപ്പോ നാല് പേർക്കും കൂടി ധൈര്യമായി കടലിലേക്ക് ഇറങ്ങാം.
മീര : ചേർത്ത് പിടിക്കാൻ എല്ലാരും ഉണ്ടല്ലോ...?
സമയം സന്ധ്യയോടടുക്കുന്നു. അങ്ങകലെ പടിഞ്ഞാറൻ ചക്രവാളത്തെവിടെയോ സൂര്യൻ മറഞ്ഞെങ്കിലും വെളിച്ചം കെട്ടടങ്ങിയിട്ടില്ല. ഇനിയും കരയെ വിട്ടുപോകാൻ മടിയുള്ളതു പോലെ തോന്നി. അസ്തമയത്തെ പതിവ് രൗദ്ര ഭാവം വെടിഞ്ഞു തിരമാലകൾ താളത്തിൽ പതുക്കെ കാലുകളെ നനച്ചുകൊണ്ടിരുന്നു.ഈ രംഗം ആസ്വദിക്കാനെന്നോണം കൂടുതൽ പേർ കാറിലും ബസിലുമായി അവിടേക്ക് വന്നുകൊണ്ടിരുന്നു.
നനഞ്ഞ മണലിൽ കാലുകൾ പതിപ്പിച്ചുകൊണ്ട് നാല് പേരും കിഴക്കിനെ ലക്ഷ്യം വച്ചു നീങ്ങി.
ഇടയ്ക്ക് മീര ബർണാഡിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുവലിച്ചു നടത്തത്തിന്റെ വേഗത കുറക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു . മുഷിച്ചിലോടെ ബർണാഡ് നടത്തം മതിയാക്കി. അപ്പോഴേക്കും എമിയും dr കുര്യനും കുറെ ദൂരം പിന്നിട്ടിട്ടുണ്ടായിരുന്നു. പക്ഷെ അവരാരും മീരയെയും ബർണാഡിനെയും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല.
ബർണാഡ് : വാട്ട് ഹാപ്പെൻഡ്....?
മീര : എനിക്ക് ചിലത് പറയാനുണ്ട് !
അവരെ കാണാത്തതിനാൽ dr കുര്യൻ പുറകിലോട്ട് തിരിഞ്ഞു നോക്കി. കുറച്ചകലെ മാറിനിന്നു സംസാരിക്കുന്ന മീരയെയും ബർണാഡിനെയും കണ്ടു. ഒന്നു ചിരിച്ചശേഷം മുന്നോട്ട് തന്നെ നടന്നു.
ഇതിനിടയിൽ മീര തന്റെ ആഗ്രഹം ബർണാഡിനോട് പറഞ്ഞു. " യെസ് " എന്ന് ഒരർത്ഥ സമ്മതം കിട്ടിയതുകൊണ്ടാകണം മീര കൂടുതൽ സന്തോഷത്തിലായിരുന്നു. പതിനഞ്ചു മിനിട്ട്കൾക്കു ശേഷം അവരും നടന്നു പാർക്ക് ചെയ്തിരുന്ന വാഹനത്തിനടുത്ത് എത്തിയിരുന്നു.സമീപത്തെ കടയിൽ നിന്നും നാല് ഗൗരിഗാത്രം കരിക്കുകൾ ചെത്തി വൃത്തിയാക്കി കുടിക്കാനായി വാങ്ങിയിട്ടുണ്ടായിരുന്നു. എമി കസേരകൾ ഒടിച്ചു മടക്കി കാറിന്റെ ഡിക്കിയിൽ കയറ്റുന്ന തിരക്കിൽ ആയിരുന്നു.
Dr കുര്യൻ : മീര എങ്ങനെയുണ്ടായിരുന്നു ഈ ട്രിപ്പ്.....?
മീര തമ്പ്സ് അപ് കാണിച്ചു.
അപ്പോഴേക്കും എമി പൊട്ടിച്ച കരിക്കുമായി അവിടെക്ക് വന്നു. ബർണാഡ് കൂടെയുണ്ടായിരുന്നു. ദാഹമകറ്റിയ ശേഷം തൊണ്ടോടുകൂടി കരിക്ക് കോർപ്പറേഷന്റെ വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ചു.എമി കാറിന്റെ പിൻ സീറ്റിൽ നിന്നും ഇന്ന് വരച്ച ചിത്രങ്ങൾ എടുത്ത് മീരക്ക് എടുത്ത് കൊടുത്തു....
മീര : എനിക്കൊന്നിനും ഇന്ന് സാധിച്ചില്ലല്ലോ.........?
ബർണാഡ് : അതൊന്നും സാരമില്ല.
മറ്റൊരവസരത്തിൽ സോളമൻറെ സോങ് ഓഫ് സോങ് ഈ കടൽകരയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഇല്യുസ്ട്രേഷൻ ചെയ്യണം . ശില്പിയായ മീരയും ഉന്മാദത്തിന്റെ ചിത്രകാരിയായ എമിയും ഒന്നു മുന്നിട്ടിറങ്ങേണ്ട താമസമേ ഉള്ളൂ. ബർണാഡ് അഭിപ്രായപ്പെട്ടു.
Dr കുര്യൻ : അപ്പോൾ രാജാവിന്റെ തല കളിക്കണ്ടേ...........?
പക്ഷെ dr കുര്യന്റെ ചോദ്യത്തെ ആരും അത്ര സീരിയസായി എടുത്തില്ല.
ഇരുട്ട് അത്ര പന്തിയല്ലെന്ന് തോന്നുന്നു. ചിലപ്പോൾ വിവാഹ സർട്ടിഫിക്കറ്റ് കാണിച്ചു തടി കേടാക്കാതെ ഇവിടെ നിന്നും ഓടെണ്ടിവരും! എമി dr കുര്യനെ നോക്കി കണ്ണ് ഇറുക്കി.
Dr കുര്യൻ : അങ്ങനെയൊരു യോഗമുണ്ടെങ്കിൽ അനുഭവിക്കുക തന്നെ!
ബർണാഡ് : നേരമിരുട്ടി, അപ്പോൾ യാത്രയില്ല
ഡൽഹി ട്രിപ്പിനു ശേഷം വീണ്ടും കാണാം.......!
അവർ കൈകൊടുത്തു പിരിഞ്ഞു......
ബർണാഡിന്റെ മടക്ക യാത്ര മീരയുടെ കാറിലായിരുന്നു.
മീര : നീ എന്താ എന്നോടൊപ്പം ഡൽഹിക്ക് വരാമെന്നു സമ്മതിച്ചേ.......?
ബർണാഡ് : അത് നിന്നോട് മുടിഞ്ഞ ഇഷ്ടമുള്ളത് കൊണ്ടുകൂടിയാണ്.......!
മീര : ഇഷ്ടമുള്ളവരൊക്കെ ഇങ്ങനെയാ ചെയ്ക.......?
ബർണാഡ് : അതെനിക്ക് അറിയില്ല.
അപ്പോഴേക്കും കാർ തീരദേശ റോഡൊക്കെ പിന്നിട്ടു പ്രധാന നിരത്തിലേക്ക് എത്തിയിരുന്നു...........
7 comments:
Kidukkachi..... Poli👍👍
Nice👍👍👍
Super❤️
പ്രതീക്ഷിച്ച പോലെ തന്നെ 7മത്തെ എപ്പിസോടും മികച്ച വായന അനുഭവം തന്നു.. തുടർച്ചയ്ക്കായ് waiting🥰👍
Good 🥰
Adar..
👍
Post a Comment