3
നിങ്ങൾ ഒരു ശുദ്ധ ബോറാനാണ്! മീര ബർണാഡിനോട് പറഞ്ഞു. കൂടെ പഠിക്കാൻ എത്തിയ പഴയ മിത്രത്തെ ഹായ് ബൈ പറഞ്ഞു വിടുന്നത് പോലുള്ള ബോറൻ ഏർപ്പാട് വേറെ ഉണ്ടോ.....?
എമി : അതത്രക്ക് ബോർ ഒന്നുമല്ല. എങ്കിലും പാലപ്പത്തിന്റെയും താറാവ് റോസ്റ്റിന്റെയും രുചി താങ്കൾ അറിഞ്ഞില്ലല്ലോ.....? ചിരിച്ചുകൊണ്ട് പറഞ്ഞു.
പരമ്പരാഗത സമ്പ്രദായത്തിൽ നിന്ന് മാറി പഴയ കോളേജ് കാലഘട്ടത്തെ നൊസ്റ്റാൾജിയ നുണയാനും റിലാക്സ് ആകാനുമാണ് ഇവിടെ എത്തിയത്. അപ്പോൾ എന്തെങ്കിലുമൊക്കെ വ്യത്യസ്തത വേണമല്ലോ. ആ മരച്ചുവട്ടിൽ വച്ചുള്ള സംഭാഷണങ്ങൾ അങ്ങനെയൊക്കെ നീണ്ടു.
മീര : അല്ല ബർണാഡ് നിങ്ങൾ വരച്ചുകൊണ്ടിരിക്കുന്ന ഈ കാരിക്കേച്ചർ വളരെ വ്യത്യസ്തമാണ്. ഒരു ലൈഫ് ഇതിൽ തെളിയുന്നുണ്ട്. പക്ഷെ ആരൊക്കെയെന്നുള്ളത് ഇതിൽ വ്യക്തമല്ല.
ഓർമ്മകളിലും നൊമ്പരങ്ങളിലും പങ്കാളികളായവരുടെ മുഖങ്ങൾ ഈ ചിത്രങ്ങളിൽ കടന്നു വരാൻ വളരെ പ്രയാസമാണ്. ബാർണാഡ് ഓർമ്മിപ്പിച്ചു.
എമി : പക്ഷെ എനിക്ക് മറിച്ചാണ്.
മീര തുടർന്നു.....
ആ പഴയ കാലഘട്ടം എത്ര സുന്ദരമായിരുന്നെന്നോ......? കാമ്പസിലെ ഈ പുളിയൻ മാവും തെക്കുവശത്തെ വാക മരങ്ങളും അങ്കണത്തെ ആര്യവേപ്പുമൊക്കെ തികച്ചും വ്യത്യസ്തമായിരുന്നു. പക്ഷെ ബർണാഡിനെ ഞാൻ എപ്പോഴും കാണാറുള്ളത് ഈ പുളിയൻ മാവിൻ ചോട്ടിൽ വച്ച് തന്നെയാണ്. കരിയർ എന്ന വിഷയം നമ്മുടെ ഇടയിൽ വന്നിട്ടില്ലായിരുന്നു. ശില്പം കൊത്തിയിട്ടാണെങ്കിലും കഞ്ഞികുടിക്കുള്ള വക കണ്ടെത്തുമെന്ന ഉറപ്പുണ്ടായിരുന്നു. മീര യുടെ സംസാരവും ചിന്തകളും ഈ വഴിക്കാണ് നീങ്ങിയത്....
പരമ്പരാഗത വിദ്യാഭ്യാസ രീതികളെക്കാൾ ഏറ്റവും മെച്ചം ഇത്തരം ഈവെനിംഗ് കോഴ്സുകളാണ്. തന്നെപ്പോലുള്ളവർക്ക് തീർത്തും പ്രയോജനപ്രദമെന്നു എമി പറഞ്ഞു.
എമി : അല്ല ബർണാഡ്, നിങ്ങൾ എന്തെങ്കിലും മിസ് ചെയ്യുന്നുണ്ടോ.......?
ബർണാഡ് : കലാലയത്തെ, സുഹൃത്തുക്കളെ മീരയെ അങ്ങനെ......!
മീര : പക്ഷെ ഞാൻ ഒരിക്കലും ബർണാഡിന്റെ ഗുഡ് ബുക്കിൽ ഇല്ലായിരുന്നു
അല്ല മീര സ്നേഹദീപത്തെയാണ് ഉദ്ദേശിച്ചതെങ്കിൽ തെറ്റി, ക്യാമ്പസിനു പുറത്ത് ഞങ്ങൾ പ്രേമിച്ചു നടക്കുകയായിരുന്നില്ല, ആ ഇന്റിമസിക്ക് പ്രേമമെന്നോരർത്ഥo ഇല്ലായിരുന്നു. ബർണാഡ് പറഞ്ഞു നിർത്തി.
എമി : നമ്മുടെ സിസ്റ്റത്തിൽ വിവാഹത്തിന് മറ്റു ചില അർത്ഥങ്ങൾ കൂടിയുണ്ട്.....! വീട്ടുകാർ, നാട്ടുനടപ്പ് അങ്ങനെ കുറച്ചു ഘടകങ്ങൾ ചേർന്ന് നടത്തുന്ന ലൈഫ് സെക്യൂരിറ്റി പ്രോസസ്സ്!
രണ്ട് പങ്കാളികൾ തമ്മിലുള്ള കരാർ ചിലപ്പോൾ ഫ്ലോപ്പ് ആകാം അല്ലെങ്കിൽ സക്സസ് ആകാം! അവിടെ വിജയിച്ചവരും തോറ്റവരും എന്നൊന്നില്ല. മീരയും ബർണാഡുമൊക്കെ അത്തരത്തിൽ ഭാഗ്യം ചെയ്തവരാണ്. എമി കൂടുതൽ വാചാലയായി.
ബർണാഡ് ': വിരോധമില്ലെങ്കിൽ ഞാനൊരു പുകയെടുക്കുകയാണ്.
മീര : ലുക് ബർണാഡ്, ഇതൊരു പബ്ലിക് പ്ലെയ്സ് ആണെന്നു മാത്രമല്ല ഇപ്പോൾ ഇതൊരു ക്ലാസ് മുറി കൂടിയാണ്. കീഴ് വഴക്കങ്ങൾ തെറ്റിക്കണോ.....?
മീര : എനിക്കും പലപ്പോഴും തോന്നാറുണ്ട്, ദേവിന്റെ സാന്നിധ്യമില്ലാതെ കൂട്ടുകാരുമൊത്ത് പാടാനും സൊറപറഞ്ഞിരിക്കാനുമൊക്കെ. പുകയും ബിയറുമൊക്കെ രസമാണെങ്കിലും ക്ലാസിൽ വേണ്ട. അത് ഒരു തരം കീഴടങ്ങലായി മാറിപ്പോകും.
എമി : ഈ സന്ദർഭത്തിൽ ഏറ്റവും നല്ലത് നമ്മൾ ഉണ്ടാക്കിയ പാലപ്പവും താറാവ് റോസ്റ്റും തന്നെയാണ്.
ബർണാഡ് : തല്ക്കാലം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പണി വരുന്ന 6 മാസം കൊണ്ടെങ്കിലും തീർക്കാൻ പറ്റുമോയെന്ന് നോക്കണം!
മീരയുടെ സ്കൾപ്ചർ ഗോദിക് ശൈലിയിൽ പണിത് കൊണ്ടിരിക്കുന്ന കരിങ്കൽ സൃഷ്ടിയാണ്. ഫൈൻ ആർട്സ് കോളേജിലെ റെഗുലർ പഠന സമയത്ത് ഗോഥിക് ശൈലിയിലുള്ള ഈ റിലീഫ് സ്കൾപ്ചറിന്റെ പണി തുടങ്ങിയിരുന്നെങ്കിലും പൂ ർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ബർണാഡ് തന്റെ ലൈഫ് എന്ന സൃഷ്ടിയേ പുതുക്കി വരയ്ക്കുന്ന തിരക്കിലായിരുന്നു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു എമി. ഉന്മാദത്തിന്റെ ഭാഷയിൽ തന്റെ സങ്കൽപത്തിൽ നിന്നും വരക്കാൻ ചിലത് ശ്രമിച്ചിരുന്നു. ആ ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു. ഒരശിരീരി പോലെ ഇടക്ക് എന്തെങ്കിലും പറയുമെങ്കിലും ഒരിക്കലും തങ്ങളുടെ സൃഷ്ടിയെ പറ്റി പരസ്പരം ആരും അഭിപ്രായം ചോദിച്ചിരുന്നില്ല.
എമി : പഴയ നിയമത്തിലെ ശലോമോന്റെ സോങ് ഓഫ് സോങ്ങിനെ പറ്റി എന്താണ് അഭിപ്രായം.....?
ബർണാഡ് നിശബ്ദത തുടർന്നു. അത് പിന്നെ ദൈവത്തെ സ്നേഹിക്കുകയല്ല അനുസരിക്കുകയാണ് പരിണാമ സിദ്ധാന്തപ്രകാരമുള്ള അതിവിശിഷ്ട മുതലായ മനുഷ്യർ ചെയ്ത് കൊണ്ടിരിക്കുന്നത്. അപ്പോൾ സോങ് ഓഫ് സോങ്ങിനു എന്ത് പ്രസക്തി......? മീര പറഞ്ഞു.
ബർണാഡ് മൗനം തുടർന്നപ്പോൾ എമി അതിൽ ഇടപെട്ടു. ഞാനും നിങ്ങളാരും ആരെയും സ്നേഹിച്ചിട്ടില്ല. അങ്ങനെ സ്നേഹിച്ചിരുന്നെങ്കിൽ അതിലൂടെ ദൈവത്തെയും സ്നേഹിക്കുമായിരുന്നു. അറ്റ് ലീസ്റ്റ് നമ്മുടെ പങ്കാളികളോട് പോലും കലർപ്പില്ലാത്ത സ്നേഹം പങ്കുവച്ചിരുന്നില്ല!
ബർണാഡ് : നിങ്ങൾക്ക് ദൈവത്തിൽ ഇത്ര വിശ്വാസമാണല്ലേ......? എന്റെ വിശ്വാസം ഡിഗ്രീ ക്ലാസ്സിൽ പഠിക്കുമ്പോൾ തീർന്നതാണു.അതിൽ പിന്നെ ഒന്നിനോടും വിശ്വാസമില്ല. വിശ്വാസമില്ലാത്തിടത്ത് ആത്മാർത്ഥ സ്നേഹവും ഉണ്ടാകുന്നില്ല.
വിശ്വാസമൊക്കെ അവിടെ നിക്കട്ടെ. സത്യത്തിൽ അറിയാത്തതിനെ അറിയാനുള്ള തൃഷ്ണയായി കലാ രൂപങ്ങളെ കാണുന്നത് തെറ്റാണ്. അതൊരു പക്ഷെ ആത്മ സംതൃപ്തി പോലും കൊടുക്കാറില്ല. സ്നേഹം കാണിക്കാനും വിശ്വാസം പുലർത്താനും സാധിക്കാത്തിടത്ത് എന്ത് കല!കലയും കലാ രൂപങ്ങളും അതൊരിക്കലും സംഘർഷങ്ങളുടെ ചുഴിയിൽ അകപ്പെട്ടു പോകരുത്......! ചിന്തകൾ ഇവ്വിധം പോയെങ്കിലും ആരുമൊന്നും പരസ്പരം പറഞ്ഞില്ല.
മൗനത്തെ കീറിമുറിച്ചു ബർണാഡ് കൂടുതൽ ഉത്തരവാദിത്വമുള്ളവനായി........?
ബർണാഡ് : മീരാ ബ്രോക്കർ ശശി വിളിച്ചിരുന്നോ.......? ആളൊരു കൗശലക്കാരനാണ്........!
ഇടനിലക്കാരന് ഇത്രയധികം പ്രസക്തി ഉണ്ടോ.....?
5 comments:
Nice 😊
നന്നായി എഴുതിയട്ടുണ്ട്. പുതിയ യുവ എഴുത്തുകാരുടെ രചനാശൈലി നന്നായി ഉൾക്കൊണ്ടിട്ടുണ്ട്.
നന്നായി 👌👌ഇനിയും എഴുതുക 👍
ഉം...ഉഷാർ.....
നന്നായിട്ടുണ്ട് സരിനേട്ടാ
Post a Comment