Thursday, 18 January 2024

വീൽ ഓഫ് ലൈഫ്

 2



ഫ്ലാറ്റ് നമ്പർ 6 F

അപ്പോൾ കാര്യങ്ങൾ ഏതുവരെ ആയി....? I mean your accommodation! ഒരിക്കലും വ്യക്തിപരമായ കാര്യങ്ങൾ ചികഞ്ഞെടുക്കുന്ന സുഹൃത്തല്ല താൻ. എമി കുര്യൻ പറഞ്ഞു.....

എമി കുര്യൻ . നല്ല ഒന്നാം തരം പാലാക്കാരി നസ്രാണി ആയിരുന്നു. ഒരു നാഷണ ലൈസ്ഡ് ബാങ്കിലെ റീജിയണൽ മാനേജർ തസ്തികയിൽ നിന്നും വോളന്ററി റിട്ടയർമെന്റും വാങ്ങി ചിത്രകല അഭ്യസിക്കാൻ ഇവിടെ ഈവെനിംഗ് കോഴ്സിനു ചേർന്നതായിരുന്നു.അങ്ങനെ തുടങ്ങിയ പരിചയം.ആ ബന്ധത്തിനു വർഷങ്ങളുടെ പാഴാക്കമൊന്നുമില്ല. എങ്കിലും ആത്മാർത്ഥമായിരുന്നു. പല ജീവിതാനുഭവങ്ങളും അവർ തമ്മിൽ ഷെയർ ചെയ്തിരുന്നു. തമ്മിൽ പറയാത്ത കാര്യങ്ങളും ഒരുപാട് ഉണ്ടായിരുന്നു.

മീര : ബ്രോക്കർ ശശിയെ കണ്ടിരുന്നു.

എമി : മാരീഡ് ആണെങ്കിൽ കൂടി സിറ്റിയിൽ ആള് ഒറ്റക്കാണോ അക്കോമഡേഷൻ പാടാണ്.

മീര : ഹോസ്റ്റൽ ജീവിതം ഒരുതരം അടിയന്തരാവസ്ഥ കാലഘട്ടമാണ്. Not interested! തന്നോടൊപ്പം ഈ ഫ്ലാറ്റിൽ! അതും ശരിയാകാത്തില്ല.

എമി : അച്ചായനോട്‌ പറഞ്ഞു വേറെ വീട് എങ്ങാനും നോക്കിയാലോ.....?

മീര : let's wait.. ശശി വിളിക്കുമോയെന്നു നോക്കട്ടെ!

കാര്യങ്ങൾ പലപ്പോഴും ഒരു തമാശ പോലെ ഫീൽ ചെയ്യുന്നുണ്ട്. ദേവ് മീരയുമായി ബന്ധപ്പെടുന്നത് കത്തിലൂടെ. ബർണാഡിന്റെയും സ്നേഹദീപത്തിന്റെയും റിലേഷൻഷിപ്പും കത്തിലൂടെ മാത്രം. കത്തിലൂടെ തുടങ്ങി കത്തിലൂടെ അവസാനിക്കുമോ നോവും ഒറ്റപ്പെടലുകളും. ബന്ധങ്ങളിലെ ഉയർച്ച താഴ്ചകളെ പറ്റി അവർ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ പോലും അറിഞ്ഞിരുന്നില്ല.ആരും പ്രത്യേക താത്പര്യവും ഇതുവരെ പ്രകടിപ്പിച്ചിരുന്നില്ല.

ഇത് ഒട്ടും ശരിയാകുന്നില്ലല്ലോ.......?ക്യാൻവാസിലെ പൂർതീകരിക്കാത്ത ചിത്രത്തെ നോക്കി എമി പിറുപിറുത്തു.

മലബാർകാരൻ അച്ചായൻ ഡോക്ടർ പ്രൊഫഷനോട് കാണിക്കുന്ന കൂറ് മിസ്. എമി കുര്യനും ഉണ്ടാകണം....! മീര കുണുകുണാ ചിരിച്ചു തുടങ്ങി.....

എമി : ഇന്നത്തെ കലാപരിപാടി തുടങ്ങാം! കുരുമുളകിട്ട് വരട്ടിയ നല്ല താറാവ് റോസ്‌റ്റും പാലപ്പവും!

മീര : അത് പൊളിക്കും.

പുറമെ ചിരിക്കുന്നുണ്ടെങ്കിലും മീര ഡിസ്റ്റർബ്ഡ് ആണ്. കാർമേഘം ചുരുണ്ടു കൂടിയിട്ടേ ഉള്ളൂ. പക്ഷെ മഴ പെയ്തിരുന്നില്ല.

എമി : വാട്ട് ഹാപ്പെൻഡ് മീര....? പാചകത്തിൽ നിന്നുള്ള ഒളിച്ചോട്ടം ആയിരിക്കും.

ചിരിച്ചുകൊണ്ട് എമി പറഞ്ഞു നിറുത്തി.

ഒളിച്ചോട്ടങ്ങൾക്കും ഒരു പരിധിയുണ്ട്. യു എസ് ൽ നിന്നും ഒരു കാൾ ഉണ്ട്. എങ്കിലും അടുക്കളയിലേക്ക്ഉ ടൻ എത്തിയില്ലെങ്കിൽ അതു സുഖകരമായിരിക്കില്ല. 6 F ലെ സ്പെഷ്യൽ താറാവ് റോസ്‌റ്റിനും പാലപ്പത്തിനും അവകാശികൾ രണ്ട് പേര് ആയിക്കോട്ടെ.......!

ചീനച്ചട്ടിയിലെ തിളച്ചഎണ്ണയിൽ കടുക് പൊട്ടി തുടങ്ങിയിരുന്നു. അതിലേക്ക് വേണ്ട കൂട്ടുകൾ ഒക്കെ ഇട്ടു. ചുറ്റും വാസന പരന്നു.ആ വാസനക്കിടയിലും രസങ്കോല്ലി പോലെ യു എസ് ൽ നിന്നും മീരക്ക് സനേഹദീപത്തിന്റെ കാൾ വന്നു. അടക്കി പിടിച്ച സംസാരം. ഇടക്ക് മീരയുടെ ശബ്ദത്തിൽ പതർച്ച വരുന്നുണ്ട്. കൂടുതൽ ചികയാൻ എമി മെനക്കെട്ടില്ല. സമയം 10 മിനിറ്റ് കഴിഞ്ഞിരിക്കുന്നു.

എമി : മീര തന്റെ കൈകടത്തൽ ഇല്ലെങ്കിൽ സംഗതി ഫ്ലോപ്പ് ആകും.

മീര : ജസ്റ്റ് വെയിറ്റ്!

ഇതൊരു സംയുക്ത പാചക സംരഭമാണ്. ഇതിന്റെ ഗുണഭോക്താക്കളും നിർമ്മാതാക്കളുമൊക്കെ 6F ലെ എമിയും മീരയുമൊക്കെയാണ്. അരമന രഹസ്യം അങ്ങാടിപാട്ടല്ല. അത് 6 F ൽ മാത്രം ഒതുങ്ങും ഒപ്പം രുചികളും.

എമി : ഈ രുചി അറിയാൻ ബർണാഡ് കൂടി ഉണ്ടായിരുന്നെങ്കിൽ പൊളി ആകുമായിരുന്നു.

നിനക്കൊന്ന് വിളിക്കരുതായിരുന്നോ....?

മീര : സോറി ഡിയർ, അവന്റെ മൊബൈൽ നമ്പറോ അഡ്രസ്സോ വാങ്ങാൻ മറന്നു പോയിരിന്നു.

എമി : നീ ഒരു മണ്ടി തന്നെ!

അപ്പോഴേക്കും ബീവറേജിൽ നിന്നും വാങ്ങിയ വോഡ്കയുടെ കഴുത്ത് പൊട്ടിച്ചിരുന്നു മീര.

എമി : യു ആർ റ്റൂ ഫാസ്റ്റ്! ചിരിച്ചു!

മീര : ഇക്കാര്യത്തിൽ ഇച്ചിരി ഫാസ്റ്റാ ഞാൻ.

വെന്തു പൊങ്ങിയ പാലപ്പവും നാവിലെ രസമുകുളങ്ങളിലൂടെ തുളച്ചു കയറുന്ന താറാവ് റോസ്റ്റിന്റെ എരിവും! 6  F ന്റെ മാത്രം പ്രത്യേകതയാണ്. അവിടെ കത്തുകൾ കഥ പറഞ്ഞാലും അതിനെ കടത്തി വെട്ടാൻ 6 F ലെ ഈ മെനുവിന് കഴിവുണ്ട്. തത്കാലത്തേക്ക് എല്ലാം മറക്കാം! ദേവിനെ സ്നേഹദീപത്തെ ബ്രോക്കർ ശശിയെ ബർണാഡിനെ........! ദുഃഖവും ദുസ്വപ്നങ്ങളും തത്കാലത്തേക്കെങ്കിലും അകലം പാലിച്ചു തുടങ്ങി. 6 F അതൊരുതരം മായാ പ്രപഞ്ചമാണ്. സ്വാതന്ത്ര്യത്തിന്റെ കലയുടെ സ്നേഹത്തിന്റെ കരുതലിന്റെ അങ്ങനെ എന്തിന്റെയൊക്കെ...! പക്ഷെ ചില സസ്പെൻസുകൾ അവശേഷിക്കുന്നുണ്ട്.................!

6 comments:

Anonymous said...

👍

Anonymous said...

🤛

Anonymous said...

ഒരുപാട് ഹൃദ്യം ❤

Anonymous said...

Super

Anonymous said...

👏👏👏

Ancy Aby said...

🔥🔥🔥