Saturday, 13 January 2024

വീൽ ഓഫ് ലൈഫ്

 1

കത്ത്

നിങ്ങൾ എന്നെ സ്നേഹിച്ചു കൊന്നുകൊണ്ടിരിക്കുകയാണ്. അതിനിയും താങ്ങാനുള്ള കരുത്തില്ല. ജീവനില്ലാത്ത മാംസപിണ്ഡത്തേക്കാൾ നല്ലതല്ലേ അല്പമെങ്കിലും ജീവന്റെ തുടിപ്പുള്ള ഈ.....? കോടതി പോലും എന്നോട് നീതി കാട്ടി. അത്രമാത്രം ദേവിൽ നിന്നും പ്രതീക്ഷിക്കുന്നു. ബൈ ( ഈ രണ്ട് വരിക്കത്തിൽ എന്റെതായ ഭാഷ ഉപയോഗിച്ചിരിക്കുന്നു. മാപ്പ്! )

..….....................................................

............................................

.............





അഡ്മിഷൻ കാർഡും ബാഗിലിട്ട് മുന്നോട്ട് നീങ്ങി. പുളിയൻ മാവിന്റെ ചോട്ടിൽ കുത്തി നിർത്തിയ ഡ്രോയിങ് ബോർഡിന്റെ പിറകിൽ ഉയർന്നു പൊങ്ങിയ കൈകണ്ടു നീട്ടി അങ്ങ് വിളിച്ചു

ഹുയ് ഹുയ്.....!

ബർണാഡിന്റെ പ്രത്യേക സ്വഭാവം അറിയുന്നത് കൊണ്ട് കോളേജ് വിദ്യാർത്ഥികളോ അധ്യാപകരോ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാറില്ലായിരുന്നു. അപരിചിതമായ എന്നാൽ എവിടെയോ കേട്ട് മറന്ന ശബ്ദം തിരിച്ചറിഞ്ഞു തലയൊന്ന് വലതു വശം തിരിഞ്ഞു നോക്കി.....

ബർണാഡിന് ഇത് വളരെ അദ്‌ഭുതമായി തോന്നി, പുറകിൽ നിന്നുമുള്ള കെട്ടിപ്പിടുത്തം......!

ബർണാഡ് : what a surprise......?

മീര : എന്ത് കെട്ടിപ്പിടുത്തമോ.....? ഇത് സ്വീഡിഷ് സ്റ്റൈൽ ആണ് മാഷേ.....നാളെ വീണ്ടും ഒരു കന്നിക്കാരിയായി ഇവിടേക്ക് എത്തുകയാണ്.

ഒന്നൂറിചിരിച്ചശേഷം ഷർട്ടിന്റെ പോക്കറ്റിൽ കരുതിയിരുന്ന സിഗരറ്റ് എടുത്തോന്ന് പുകച്ചു. US ൽ നിന്നും സ്നേഹദീപം വിളിച്ചിരുന്നു. ഗ്രേറ്റ് ലേഡി ഫ്രം സ്വീഡൻ ഇന്നിവിടെ ലാന്റ് ചെയ്യുമെന്ന്....!

മീര : ഒന്നെടുക്കാനുണ്ടോ പുകക്കാൻ.......?

തനിക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും അല്ലെ.....? സ്വാതന്ത്ര്യം ഇന്നിവിടെ തുടങ്ങുകയാണ്. കൂടുതൽ പറഞ്ഞാൽ ബോർ അടിക്കുമോ.......?

ബർണാഡ് : പറയൂ! തന്റെ ഭാഷ എനിക്കിഷ്ടമാണ്

മീര : ജീവിക്കുന്നെങ്കിൽ ഒരു പെണ്ണിനെ പോലെയല്ല മനുഷ്യനെ പോലെ ജീവിക്കണം.വലിക്കണം, രണ്ട് പെഗ്ഗടിക്കണം. കേരളത്തിൽ വന്ന സ്ഥിതിക്ക് ബീവറേജിൽ ചെന്ന് ക്യൂ നിന്നു സാധനമെടുക്കണം. തരപ്പെടുകയാണെങ്കിൽ 6 മാസത്തെ ഈ സർട്ടിഫിക്കട്ട് കോഴ്സ് പഠിച്ചു സ്വീഡനിലേക്ക് തിരിച്ചു പറക്കണം!

മീരയെ അറിയുന്ന ഏവർക്കും ഈ ഒരു ചെയിഞ്ച് അസ്വാഭാവികമായിരിക്കും. സ്വാതന്ത്ര്യത്തിലേക്കുള്ള തിരിച്ചു പോക്കെന്നൊക്കെ എത്ര നിസ്സാരമായാണ് മീര അവതരിപ്പിച്ചത്. അവളുടെ വർത്തമാനകാലത്തെ പറ്റി കൂടുതലായി അറിയുന്നത് സ്നേഹദീപത്തിനാണ് . ജീവിതത്തിൽ ചില ദുർഘട ഘട്ടങ്ങളിലൂടെയാണ് അവൾ സഞ്ചരിക്കുന്നതെന്ന് തനിക്ക് അ റിയാമെങ്കിലും കൂടുതലായി അറിയില്ല. പക്ഷെ മീരയെ അടുത്തറിയുന്നത് സ്നേഹദീപത്തിനാണ് . അവളുടെ ചില രഹസ്യങ്ങൾ  സ്നേഹദീപം പോലും ബർണാഡിനോട് പരസ്യമാക്കാറില്ലായിരുന്നു.അങ്ങനെ എന്തൊക്കെയൊ ആലോചിച്ചു നിന്ന ബർണാഡ് എരിഞ്ഞു തീർന്ന സിഗരറ്റ് കുറ്റി നിലത്തേക്ക് എറിഞ്ഞു.

മീര : ശരി ബർണാഡ്  തന്റെ പണി നടക്കട്ടെ. നീ തന്ന സിഗരറ്റ് മായി ഞാൻ പോവുകയാണ്. കാണാം!

തലസ്ഥാനത്തേ കോളേജിൽ വന്നു ഇങ്ങനെ പി ജി യും കഴിഞ്ഞു സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്യുന്നവരൊക്കെ ജോലിക്ക് വേണ്ടിയൊന്നും ആയിരുന്നില്ല. ജീവിതത്തിലെ തിരിക്കുകളിൽ നിന്നും കുറച്ചു കാലത്തേക്ക്മാറി നിൽക്കാനുള്ള മാർഗ്ഗം.അതും സർക്കാർ കല്പ്പിച്ചു കൊടുക്കുന്ന ഉപായങ്ങൾ! മിക്കവരും അവിടെ നിന്നും ഫൈൻ ആർട്സിൽ പി ജി കഴിഞ്ഞവരും ആയിരിക്കും.നല്ല ജോലിയുള്ളവർ. പക്ഷെ മനഃസമാധനവും സ്വാതന്ത്ര്യവും അതാണല്ലോ ഏറ്റവും വലുത്.

പണ്ട് ആയുരാരോഗ്യത്തിനായി അമ്മ എല്ലാ വർഷവും അടുത്തുള്ള സെന്റ് മേരിസ് പള്ളിയിൽ ആണ്ടു നേർച്ച അർപ്പിക്കുമായിരുന്നു.ബർണാഡ് ഓർത്തു. പെരുന്നാളിനായിരിക്കും മിക്കവാറും ആണ്ടു നേർച്ച. അന്നൊരാഴ്ച വീട്ടിൽ സ്വാതന്ത്ര്യത്തിന്റെ നാളുകളാണ്. അപ്പൻ മദ്യം കൈകൊണ്ട് തൊടില്ല. അമ്മ മക്കളെയും കൊണ്ട് രണ്ടു മൂന്നു ദിവസം അടുത്തുള്ള സിനിമ കൊട്ടകകളിലൊക്കെപോയി സിനിമ കാണും. ഐസ് മേടിച്ചു ഒരുമിച്ചു കഴിക്കും. അരിക്കട മുക്കിലെ സിങ്കാർ ഹോട്ടലിൽ ചെന്ന് വയറു നിറച്ചു പെറോട്ടയും ചിക്കനും മേടിച്ചു കഴിക്കും. ഒരുദിവസം അമ്മയും വല്യമ്മയും കൂടി പട്ടണത്തിൽ ഷോപ്പിങ്ങിനു പോകും. അങ്ങനെ മുന്നൂറ്റി അറുപത്തഞ്ചേ കാൽ ദിവസങ്ങളിലെ സ്വാതന്ത്ര്യത്തിന്റെ ഏഴ് ദിനങ്ങൾ ഒരു നിമിഷം പോലെ പെട്ടെന്ന് കടന്നു പോകും.ആ ഗ്യാപ്പിലാണ് സ്നേഹദീപത്തേ പരിചയപ്പെടുന്നതും പിന്നെ കാലം കഴിയും തോറും ആ ബന്ധത്തിലൊരു കുളിർമ അനുഭവപ്പെടുന്നതും.

അതിനും വേണം ഒരു യോഗം ബാർണാഡ്ആ ത്മഗതം ചെയ്തു!

സമയം നാല് മണിയോട് അടുത്തു.

"സർ ബർണാഡ് സർ ' പിറകിൽ നിന്നും പിയൂൺ കറുപ്പയ്യ വിളിക്കുന്നു.

ബർണാഡ്  അലക്ഷ്യമായി ഒന്നു തിരിഞ്ഞു നോക്കി. നീരസവും ഉണ്ട്. പക്ഷെ പ്രകടമാക്കിയിരുന്നില്ല. അല്ലെങ്കിലും വല്ലപ്പോഴും ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് കറുപ്പയ്യ മാത്രമാണ്. പലപ്പോഴും ബോർ ആയി അനുഭവപ്പെടുമെങ്കിലും ആള് സിൻസിയർ ആണ് ജോലിക്കാര്യത്തിൽ.

"എന്താകാര്യമെന്ന് "  ബർണാഡ്  കാണിച്ച ചേഷ്ടകൾകൊണ്ട് കറുപ്പയ്യക്ക് മനസ്സിലായി.

വൈകിട്ടത്തെ ഈവെനിംഗ് ക്ലാസ്സിനെ പറ്റിയല്ല......

ഒരു കത്തുണ്ട് സർ...................!

8 comments:

Anonymous said...

👌👍

Anonymous said...

👍👍

Anonymous said...

Poli macha...

Rajesh R said...

Adipoli

Anonymous said...

ഗംഭീര എഴുത്ത് സരിനേട്ടാ.... 🥰🥰

Anonymous said...

❤❤❤❤❤❤

Anonymous said...

Good... Really interesting.. 👍🔥

Ancy Aby said...

Really interesting... College magazine ശേഷം ചേട്ടന്റെ എഴുത്തു വായിക്കാൻ ഇപ്പോഴാണ് പറ്റിയത് 🔥..